ഹത്‌റാസും വാളയാറും ഭരണകൂട ഭീകരതയെന്ന് പ്രതിപക്ഷ നേതാവ്

ഹത്‌റാസും വാളയാറും ഭരണകൂട ഭീകരതയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇവ രണ്ടും ഒരു വ്യത്യാസവുമില്ല. ഭരണകൂട ഭീകരതയ്‌ക്കെതിരേ കേരളം ഒറ്റക്കെട്ടായി നിൽക്കേണ്ട സന്ദർഭമാണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വാളയാർ പെൺകുട്ടികളുടെ അമ്മ നടത്തുന്ന സമരത്തിന് പിന്തുണയുമായി സമരപ്പന്തലിൽ എത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാളയാർ സംഭവം യുഡിഎഫ് നിയമ സഭയിൽ പല തവണ ഉന്നയിച്ചു. സർക്കാർ ഇവരോട് ക്രൂരതയാണ് കാട്ടുന്നത്. കണ്ണുതുറക്കാത്ത ഒരു സർക്കാരാണ് കേരളത്തിൽ അധികാരത്തിലിരിക്കുന്നത്. ഹത്‌റാസും വാളയാറും ഭരണകൂട ഭീകരതകളാണെന്നും പെൺകുട്ടികളുടെ കുടുംബതത്തിന് നീതി കിട്ടണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പോക്‌സോ കേസുകൾ അട്ടിമറിക്കുന്ന, പാവപ്പെട്ടവർക്ക് നീതി ലഭ്യമാക്കാത്ത സർക്കാരിനെതിരായ ജനവികാരത്തിന്റെ പ്രതിഫലനമാണ് ഈ സമരത്തിലൂടെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം സമരപ്പന്തലിന് അടുത്ത് വരെ എത്തിയ പട്ടികജാതി പട്ടികവകുപ്പ് മന്ത്രി സമരപ്പതന്തലിലേക്ക് എത്താൻ പോലും തയാറായില്ല. എന്തിനുവേണ്ടിയുളള സമരമാണ് ഇതെന്നാണ് ജില്ലയുടെ ചുമതലയുളള മന്ത്രി ചോദിക്കുന്നത്. യുഡിഎഫ് അധികാരത്തിൽ വന്നാൽ കേസിൽ ഉത്തരവാദികളായവർ സർവീസിൽ ഉണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights – valayar stike place visit opposition leader ramesh chennithala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here