സംസ്ഥാനത്ത് ഇന്ന് പുതിയ 10 പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടിൽ ഉൾപ്പെടുത്തി

ഇന്ന് 10 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടി (കണ്ടൈൻമെന്റ് സോൺ വാർഡ് 1, 4, 5, 6, 7, 10, 11, 12, 13, 15, 18, 19), പുലമന്തോൾ (1, 8, 13, 19), കൊടൂർ (3, 15, 16, 19), പൂക്കോട്ടൂർ (2, 4, 7, 8, 10, 15, 17, 18), മൊറയൂർ (5, 10, 12, 13, 14, 16, 17), ആനക്കയം (1, 4, 5, 6, 7, 8, 11, 14, 16, 17, 18, 20, 21, 22, 23), പൊൻമല (1, 4, 7, 12, 14, 15, 16), കോട്ടക്കൽ മുൻസിപ്പാലിറ്റി (2, 3, 5, 6, 7, 8, 9, 11, 13, 14, 15, 20, 21, 22, 23, 25, 26, 29, 30, 31, 32), ഇടുക്കി ജില്ലയിലെ വെളിയമറ്റം (4 (സബ് വാർഡ്), 2, 3), പാലക്കാട് ജില്ലയിലെ ലക്കിടിപേരൂർ (7) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.
4 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 688 ഹോട്ട് സ്പോട്ടുകളാണുള്ളത്.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 5457 പേർക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. തൃശൂർ 730, എറണാകുളം 716, മലപ്പുറം 706, ആലപ്പുഴ 647, കോഴിക്കോട് 597, തിരുവനന്തപുരം 413, കോട്ടയം 395, പാലക്കാട് 337, കൊല്ലം 329, കണ്ണൂർ 258, പത്തനംതിട്ട 112, വയനാട് 103, കാസർഗോഡ് 65, ഇടുക്കി 49 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
Story Highlights – 10 new hotspot in the hotspot
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here