ഇന്ന് 11.81 ശതമാനം കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്

ഇന്നത്തെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.81 ശതമാനം. സംസ്ഥാനത്ത് 5457 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,193 സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഈ നിരക്ക്. അതേസമയം 7015 പേര്‍ രോഗമുക്തി നേടി. 24 മരണങ്ങള്‍ കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
4702 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 607 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. വിവിധ ജില്ലകളില്‍ നിന്നായി 60 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1376 ലേക്ക് ഉയര്‍ന്നു.
Read Also : പൊലീസുകാരുടെ കൊവിഡ് രോഗബാധ നിർഭാഗ്യകരം: മുഖ്യമന്ത്രി
തൃശൂര്‍, എറണാകുളം, മലപ്പുറം ജില്ലകളില്‍ 700ന് മുകളിലാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം. ഇതോടെ സംസ്ഥാനത്താകെ കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 92,161 ആയി. ആകെ 688 ഹോട്ട് സ്പോട്ടുകളാണുള്ളത് സംസ്ഥാനത്തുള്ളത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,83,150 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,61,563 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും 21,587 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2339 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Story Highlights – covid, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here