24 മണിക്കൂറിനിടെ 46,193 കൊവിഡ് ടെസ്റ്റ് സാമ്പിളുകള്‍ പരിശോധിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 46,193 കൊവിഡ് ടെസ്റ്റ് സാമ്പിളുകള്‍. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 44,09,750 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
Read Also : കൊവിഡ് രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു
അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7015 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 654, കൊല്ലം 534, പത്തനംതിട്ട 153, ആലപ്പുഴ 532, കോട്ടയം 236, ഇടുക്കി 72, എറണാകുളം 914, തൃശൂര്‍ 1103, പാലക്കാട് 188, മലപ്പുറം 993, കോഴിക്കോട് 947, വയനാട് 111, കണ്ണൂര്‍ 368, കാസര്‍ഗോഡ് 210 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 92,161 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,09,032 പേര്‍ ഇതുവരെ കൊവിഡില്‍ നിന്ന് മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,83,150 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,61,563 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും 21,587 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2339 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Story Highlights – covid test, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here