കൊവിഡ് രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു

ആറന്മുളയിൽ കൊവിഡ് രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കൊവിഡ് രോഗിയായ പെൺകുട്ടിയെ പ്രതി നൗഫൽ ലൈംഗീക പീഡനത്തിന് ഇരയാക്കിയെന്നും പെൺകുട്ടിയെ പീഡിപ്പിക്കുക എന്ന ഉദേശത്തോടുകൂടി തന്നെ പ്രതി പ്രവർത്തിച്ചുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കേസിൽ 540 പേജുള്ള കുറ്റപത്രമാണ് പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയത്.
തുടർന്ന് 47 ദിവസംകൊണ്ടാണ് പൊലീസ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. സെപ്തംബർ അഞ്ചിനാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. കൊവിഡ് രോഗിയായ പെൺകുട്ടിയെ ആംബുലൻസ് ഡ്രൈവർ വാഹനത്തിനുളളിൽ വച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെജി സൈമന്റെ നേതൃത്വത്തിൽ അടൂർ ഡിവൈഎസ്പി ആർ. ബിനുവാണ് കേസിൽ അന്വേഷണം നടത്തിയത്.
Story Highlights – Police have filed a chargesheet in a case of torturing a Kovid patient in an ambulance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here