100 കോടി മുടക്കി മുംബൈയിൽ അപ്പാർട്ട്‌മെന്റ് സ്വന്തമാക്കി നടൻ ഹൃത്വിക് റോഷൻ

100 കോടി മുടക്കി മുംബൈയിൽ അപ്പാർട്ട്‌മെന്റ് സ്വന്തമാക്കി നടൻ ഹൃത്വിക് റോഷൻ. മോഹ വില കൊടുത്ത രണ്ട് അപ്പാർട്ട്‌മെന്റുകളാണ് ഹൃത്വിക് സ്വന്തമാക്കിയിരിക്കുന്നത്. ജുഹുവിലെ വെർസോവാ ലിങ്ക് റോഡിലെ കെട്ടിടത്തിലാണ് പതിനാലും പതിനഞ്ചും പതിനാറും നിലകളിലായി താരം അപ്പാർട്ട്‌മെന്റ് വാങ്ങിയിരിക്കുന്നത്. ഇതിൽ ഒരെണ്ണം ഒരെണ്ണം ഒരു നില അപാർട്‌മെന്റും മറ്റൊന്ന് ഡ്യൂപ്ലെക്‌സ് പെന്റ്ഹൗസുമാണ്. രണ്ട് അപ്പാർട്ട്‌മെന്റുകൾക്കുമായി 97.5 കോടിയാണ് ആകെ ചെലവായത്.
അപ്പാർട്ട്‌മെന്റ് സ്വന്തമാക്കിയതിന് പുറമേ താരത്തിന് പത്തോളം പാർക്കിംഗ് സ്‌പോട്ടുകളും ഹൃത്വികിന് ലഭിക്കും. ജൂൺ മാസത്തിൽ താരം എട്ടര ലക്ഷം രൂപ മുടക്കി വാടക വീട്ടിൽ താമസിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോൾ വാങ്ങിയ അപ്പാർട്ട്‌മെന്റിന് പുറമേ ജുഹുവിൽ മറ്റൊരു അപ്പാർട്ട്‌മെന്റ് താരത്തിനുണ്ട്. ഭാര്യയുമായി പിരിഞ്ഞ ശേശം ഹൃത്വിക് ഇവിടെയായിരുന്നു താമസിച്ചിരുന്നത്.
Story Highlights – actor hrithik roshan bought an apartment in mumbai for 100 crore
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here