Advertisement

ചിറകിൽ നാഗ തലയുമായി ഒരിനം ചിത്രശലഭങ്ങൾ

October 27, 2020
Google News 2 minutes Read

പാടത്തും പറമ്പിലും പൂക്കളെ വട്ടമിട്ടു പറക്കുന്ന ചിത്രശലഭങ്ങൾ കുറച്ചൊന്നുമല്ല കണ്ണിന് ഇമ്പം തരുന്നത്. പ്രാണി ലോകത്തെ ഏറ്റവും സൗന്ദര്യമുള്ള ജീവികളാണ് ചിത്രശലഭങ്ങൾ… മനുഷ്യനും മുമ്പ് ഉദ്ദേശം 970 ദശ ലക്ഷം വർഷം മുൻപ് ഭൂമിയിൽ സ്ഥാനമുറപ്പിച്ചവരാണ് ചിത്ര ശലഭങ്ങൾ.

ചിറകുകളിൽ അതിശയിപ്പിക്കുന്ന വർണങ്ങൾ ഒളിപ്പിക്കുന്ന ഒരിനം ചിത്ര ശലഭങ്ങളാണ് പാലക്കാട് ജില്ലയിലെ അലനല്ലൂരിൽ കാട്ടുകുളം ബഷീറിന്റെ വിട്ടുവളപ്പിലെ വിരുന്നുകാർ. ഈ അടുത്തകാലത്ത് വളർന്ന് വരുന്ന പുതിയ ഫ്രൂട്ട്‌സ് മരങ്ങളിലും പച്ചക്കറി തോട്ടത്തിലും പലതരം അപൂർവ്വ പക്ഷികളും, പൂമ്പാറ്റകളും, ചിത്രശലഭങ്ങളും വരുന്നത് ഇവിടുത്തെ ഒരു പതിവ് കാഴ്ചയായി മാറിയിട്ടുണ്ട്. അതിലെ തന്നെ ഒരു വിശിഷ്ട അതിഥിയാണ് ചിറകുകളിൽ നാഗരൂപങ്ങളുടെ വർണങ്ങളുള്ള ചിത്ര ശലഭങ്ങൾ. ചിറകിന്റെ ഇരു വശങ്ങളിലും നാഗതലകാണാം… അത്ഭുതം നിറയ്ക്കുന്ന ഈ ശലഭങ്ങൾ ബഷീറിന്റെ വിട്ടുവളപ്പിലെ സ്ഥിരം അതിഥിയായി മാറിയിട്ടുണ്ട്. നിശാശലഭംമെന്നും,നാഗശലഭമെന്നും ഈ ശലഭങ്ങളെ അറിയപ്പെടാറുണ്ട്. Atlas moth എന്നാണ് ഇവയുടെ ശാസ്ത്രംനാമം.

Story Highlights Butterflies with cobra heads on the wings

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here