രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ ഗണ്യമായി കുറവ്

covid 19, coronavirus, india

രാജ്യത്തെ കൊവിഡ് കേസുകള്‍ ഗണ്യമായി കുറയുന്നു. സംസ്ഥാനങ്ങള്‍ പുറത്തു വിട്ട കണക്ക് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ നാല്‍പതിനായിരത്തില്‍ താഴെയാണ് കൊവിഡ് കേസുകള്‍. മഹാരാഷ്ട്രയില്‍ 3,645 പുതിയ കേസുകളും, 84 മരണവും റിപ്പോര്‍ട്ട് ചെയ്തു. നാലു മാസത്തിനിടെ ഏറ്റവും കുറഞ്ഞ കണക്കാണ് മഹാരാഷ്ട്രയില്‍ രേഖപ്പെടുത്തിയത്. കര്‍ണാടക-3130, ഡല്‍ഹി- 2,832, തമിഴ്‌നാട്-2708 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. 4287 പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ച് കേരളം തന്നെയാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനം. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 79 ലക്ഷത്തിലും ,മരണസംഖ്യ 1.19 ലക്ഷത്തിലും തുടരുന്നു.

Story Highlights covid 19, coronavirus, india

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top