അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് നാളെ തുലാവര്‍ഷം എത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മലയോരജില്ലകളില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
Read Also : തുലാവര്‍ഷം എത്തുന്നു; മലയോര ജില്ലകളില്‍ നാളെ മുതല്‍ ഇടിമിന്നലോട് കൂടിയ മഴ ലഭിച്ച് തുടങ്ങും
അടുത്ത 24 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം രാജ്യത്ത് നിന്ന് പൂര്‍ണമായി പിന്‍വാങ്ങും. തുലാവര്‍ഷം നാളത്തോടെ ദക്ഷിണ ഇന്ത്യന്‍ ഉപദ്വീപില്‍ പ്രവേശിക്കും. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ നാളെ മഴ മുന്നറിയിപ്പുണ്ട്.
ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യതയെന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്കി.കേരള തീരത്ത് മത്സ്യ ബന്ധനത്തിന് തടസമില്ല. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി ന്യൂനമര്‍ദമായി മാറില്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
Story Highlights – rain alert, yellow alert
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here