തൃശൂർ ജില്ലയിൽ ഇന്ന് ഉയർന്ന രോഗമുക്തി; 1103 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി

തൃശൂർ ജില്ലയിലിന്ന് ഉയർന്ന രോഗമുക്തി. 1103 പേർക്കാണ് ഇന്ന് കൊവിഡ് നെഗറ്റീവ് ആയത്. അതേസമയം, ജില്ലയിൽ 730 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 637 പേർക്കും സമ്പർക്കം വഴിയാണ് രോഗം പിടിപെട്ടത്.

വിയ്യൂർ സെന്റ്ട്രൽ പ്രിസൻ ആന്റ് കറക്ഷൻ ഹോം ക്ലസ്റ്ററിൽ 68 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ പ്രായമുള്ള 47 പുരുഷൻമാരും 44 സ്ത്രീകളുമുണ്ട്. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9554 ആണ്.

Story Highlights High morbidity in Thrissur district today; The test results of 1103 people were negative

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top