നടി ഖുശ്ബു അറസ്റ്റിൽ

നടി ഖുശ്ബു അറസ്റ്റിൽ. ചിദംബരത്ത് പ്രതിഷേധ പങ്കെടുക്കാൻ പോയപ്പോഴാണ് ഖുശ്ബുവിനെ അറസ്റ്റ് ചെയ്തത്. മുട്ടുക്കാട് എന്ന സ്ഥലത്തുവച്ചാണ് ഖുശ്ബുവിനെ പൊലീസ് അറസ്റ്റു ചെയ്തത്.

വിസികെ നേതാവിന്റെ മനുസ്മൃതി പരാമർശത്തിനെതിരെ ബിജെപിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്. സമരത്തിന് സർക്കാർ അനുമതി നിഷേധിച്ചിരുന്നു. ഇത് വകവയ്ക്കാതെയാണ് ഖുശ്ബുവും സംഘവും സമരത്തിൽ പങ്കെടുക്കുന്നതിനായി ചിദംബരത്തേക്ക് പുറപ്പെട്ടത്. ഖുശ്ബുവിനേയും പ്രവർത്തകരേയും തടഞ്ഞ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

സ്ത്രീകളുടെ അഭിമാനം കാക്കാൻ അവസാനശ്വാസം വരെ പോരാടുമെന്നു ഖുശ്ബു ട്വിറ്ററിൽ കുറിച്ചു. പൊലീസ് വാനിൽ അനുയായികൾക്കൊപ്പം ഇരിക്കുന്ന ചിത്രവും ഖുശ്ബു ട്വീറ്റ് ചെയ്തു. സ്ത്രീസുരക്ഷയെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി എപ്പോഴും പറയുമെന്നും അദ്ദേഹത്തിന്റെ പാതയിൽ സഞ്ചരിക്കാനാണ് ശ്രമിക്കുന്നതെന്നും ഖുശ്ബു പറഞ്ഞു. കോൺഗ്രസിൽ നിന്ന് രാജിവച്ച ഖുശ്ബു അടുത്തിടെയാണ് ബിജെപിയിൽ ചേർന്നത്.

Story Highlights Khushboo, BJP

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top