രണ്ടില ചിഹ്നം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Election Commission order; P.J. Joseph's petition will be heard by the High Court today

കേരളാ കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്നം ജോസ് കെ. മാണിക്ക് അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വസ്തുതകളും തെളിവുകളും പരിശോധിക്കാതെ നിയമവിരുദ്ധമായാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍, ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ചത് എന്നു ചൂണ്ടിക്കാണിച്ചാണ് പി.ജെ. ജോസഫ് കോടതിയെ സമീപിച്ചത്.

കമ്മീഷന്‍ ഉത്തരവിനെതിരായ സ്റ്റേ നടപടി ഈ മാസം 31 വരെ ഹൈക്കോടതി നീട്ടിയിരുന്നു. കേരളാ കോണ്‍ഗ്രസ് എം എന്ന പേരും, രണ്ടില ചിഹ്നവും ജോസ് കെ. മാണിക്ക് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തില്‍ പിഴവുണ്ടെന്നാണ് പി.ജെ. ജോസഫിന്റെ വാദം. പാര്‍ട്ടി ഭരണഘടനയനുസരിച്ചു തെരഞ്ഞെടുക്കപ്പെട്ട വര്‍ക്കിംഗ് ചെയര്‍മാന്‍ താനാണെന്നാണ് പി.ജെ. ജോസഫ് കോടതിയില്‍ ബോധിപ്പിച്ചിട്ടുള്ളത്.

Story Highlights Election Commission order; P.J. Joseph’s petition will be heard by the High Court today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top