ഐപിഎൽ മാച്ച് 47: ഹൈദരാബാദ് ബാറ്റ് ചെയ്യും; ബെയർസ്റ്റോ പുറത്ത്

ഇന്ത്യൻ പ്രീമിയർ ലീഗ് 13ആം സീസണിലെ 47ആം മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് ബാറ്റ് ചെയ്യും. ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് നായകൻ ശ്രേയാസ് അയ്യർ ഹൈദരാബാദിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഡൽഹി മാറ്റങ്ങളില്ലാതെ ഇറങ്ങുമ്പോൾ ഹൈദരാബാദ് മൂന്ന് മാറ്റങ്ങളുമായാണ് കളിക്കുക. പരുക്കേറ്റ് പുറത്തായിരുന്ന കെയിൻ വില്ല്യംസൺ, വൃദ്ധിമാൻ സാഹ, ഷഹബാസ് നദീം എന്നിവർ ടീമിലെത്തി. ജോണി ബെയർസ്റ്റോ, പ്രിയം ഗാർഗ്, ഖലീൽ അഹ്മദ് എന്നിവർ പുറത്തിരിക്കും.
ഡൽഹിയും ഹൈദരാബാദും പോയിൻ്റ് ടേബിളിൽ യഥാക്രമം രണ്ടാം സ്ഥാനത്തും ഏഴാം സ്ഥാനത്തുമാണ്. ഡൽഹി ടേബിളിൽ ഒന്നാമതെത്താൻ ഇറങ്ങുമ്പോൾ പ്ലേ ഓഫ് സാധ്യത നിലനിർത്താനായാണ് ഹൈദരാബാദ് ഇറങ്ങുക. ഇന്നത്തെ മത്സരത്തിൽ പരാജയപ്പെട്ടാൽ ഹൈദരാബാദിൻ്റെ പ്ലേ ഓഫ് സ്വപ്നങ്ങൾ ഏറെക്കുറെ അവസാനിക്കും.
Story Highlights – sunrisers hyderabad vs delhi capitals toss
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here