Advertisement

ഷാംപൂ തേച്ച തലയിൽ തീപടർന്നു; ശരീരം ഒലിച്ചിറങ്ങി; പന്ത്രണ്ടാം വയസിൽ അമീലയുടെ ജീവിതം മാറ്റി മറിച്ച അപകടം

October 27, 2020
Google News 2 minutes Read

നാല് വർഷം മുൻപ് 2016ലായിരുന്നു ഇംഗ്ലണ്ട്, ബ്രാഡ്‌ഫോർഡ് സ്വദേശിനി അലീമ അലിയുടെ ജീവിതം മാറ്റി മറിച്ച ആ അപകടം ഉണ്ടായത്. ഒരു ഘട്ടത്തിൽ അമീല മരിച്ചുവെന്ന് വരെ മാതാപിതാക്കൾ കരുതി. അവിടെ നിന്നാണ് ലോകം അറിയപ്പെടുന്ന മോട്ടിവേറ്ററായി അമീല മാറിയത്. ടിക്ക് ടോക്കിലും അറിയപ്പെടുന്ന താരമാണ് അമീല.

Teenager suffers burns after head lice shampoo catches fire | Metro News

2016 ഡിസംബറിലാണ് അമീലയുടെ ജീവിതം തന്നെ മാറ്റി മറിച്ച അപകടം നടന്നത്. വിദ്യാർത്ഥിനിയായിരുന്ന അമീല അവധിക്ക് വീട്ടിലെത്തിയപ്പോഴാണ് സംഭവം നടന്നത്. കുളിക്കുന്നതിന് മുൻപ് തലയിലെ പേൻ ശല്യത്തിനായി അമീല മെഡിക്കൽ ഷാംപൂ തേച്ചു. കുറച്ചു സമയം തേച്ച് വച്ച ശേഷം അടുക്കളയിൽ പാചകത്തിന് അമ്മയെ സഹായിക്കുന്നതിനായി പോയി. ഒരു പാത്രം എടുക്കുന്നതിന് വേണ്ടി കുനിഞ്ഞപ്പോൾ തീ മുടിയിൽ പടർന്നുപിടിക്കുകയായിരുന്നു. പെട്ടെന്ന് തീ പടർന്നു പിടിക്കുന്ന രാസവസ്തു അടങ്ങിയ ഷാംപൂ ആയിരുന്നു അമീല ഉപയോഗിച്ചത്. തീ ശരീരമാകെ പടർന്നു പിടിച്ചു. തൊലി ഉരുകി ഒലിച്ചിറങ്ങി. പത്ത് മിനിട്ടിനകം ആംബുലൻസ് എത്തി അമീലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് മാസത്തോളം കോമയിൽ തുടർന്നു.

Aleema Ali sets up GoFundMe page to visit TV's 'Botched' surgeon | Bradford  Telegraph and Argus

തീപടർന്നു പിടിച്ചപ്പോൾ താൻ മരിക്കുകയാണെന്നാണ് കരുതിയതെന്ന് അമീല പിന്നീട് പ്രതികരിച്ചു. ജീവിതത്തിലേക്ക് മടങ്ങി വരുമെന്ന് ഒരിക്കലും കരുതിയില്ല. രണ്ട് മാസത്തോളം കോമയിലായിരുന്നു. അവിടെ നിന്ന് ജീവിതം പതിയെ തിരിച്ചു പിടിക്കുകയായിരുന്ന. ആ അപകടം അന്ന് നടന്നില്ലായിരുന്നുവെങ്കിൽ താൻ ഇങ്ങനെ ആകുമായിരുന്നില്ല. അത് തന്റെ ജീവിതം മാറ്റി മറിച്ചു. തന്നെ നല്ലൊരു വ്യക്തിയാക്കി. സ്വയം ഇഷ്ടപ്പെടാനും അതുവഴി ആത്മവിശ്വാസം വർധിക്കാനും ആ അപകടം വഴിവച്ചു. മുൻപ് എങ്ങനെയായിരുന്നോ അതിൽ നിന്ന് ഒരുപാട് മാറിയെന്നും അമീല പറയുന്നു.

Aleema's injuries have been life changing but she says she's stronger than she was before

തീപിടുത്തത്തിൽ അമീലയ്ക്ക് സാരമായി പരുക്കേറ്റിരുന്നു. തല, മുഖം, ആമാശയം, നെഞ്ച്, കൈകൾ എന്നിവയ്ക്ക് ഗുരുരമായി പരുക്കേറ്റു. ഏഴ് വിരലുകൾ അമീലയ്ക്ക് നഷ്ടമായി. എന്നാൽ അവിടം കൊണ്ട് തോറ്റു പിന്മാറാൻ അമീല തയ്യാറായില്ല. മറ്റുള്ളവർക്ക് പ്രചോദനമായി സോഷ്യൽ മീഡിയയിലൂടെ ജനങ്ങൾക്ക് മുൻപിൽ അമീല എത്തി. ഇപ്പോൽ രണ്ട് ലക്ഷത്തോളം ഫോളോവേഴ്‌സുള്ള ടിക്ക് ടോക്ക് അക്കൗണ്ടിന്റെ ഉടമയാണ് അമീല. മേക്കപ്പിനെ കുറിച്ചുള്ള കാര്യങ്ങളാണ് അമീല പങ്കുവയ്ക്കുന്നത്. ഇത് കൂടാതെ തന്നെ പോലെ ദുരിതം നേരിട്ടവർക്ക് ശസ്ത്രക്രിയക്കായി പണം കണ്ടെത്തുന്നതിന് ഒരു പേജും അമീല തുടങ്ങിയിട്ടുണ്ട്. ജീവിതം എത്തിപ്പിടിക്കുന്നതിനൊപ്പം മറ്റുള്ളവർക്ക് തണലാകുകയും കൂടിയാണ് ഈ പതിനാറുകാരി.

Aleema Ali

Story Highlights Teen 16 suffered third degree burns after lice shampoo caught fire

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here