കാറ്റിന്റെ അലകളിൽ അലിഞ്ഞ് തായ്ഹാങ് മലനിരകൾ

മാറിവരുന്ന ഋതുഭേദങ്ങളെ മടിത്തട്ടിൽ സ്വീകരിച്ച്, കാറ്റിന്റെ അലകളിൽ അലിഞ്ഞ് തായ്ഹാങ് മലനിരകൾ. വസന്തവും ഗ്രീഷ്മവും വർഷകാലവും പിന്നിട്ട് ശരത്കാലത്തിന്റെ വരവിൽ ഉല്ലസിക്കുന്ന മരച്ചില്ലകൾ. ക്യാൻവാസിൽ വിരിയുന്ന സുന്ദര ചിത്രം പോലെ മനസ് നിറയ്ക്കുന്ന ആ കാഴ്ചകൾ.

ചൈനയിലെ ഹോംങ്കോങ്ങിലാണ് ഈ നിറമുള്ള കാഴ്ചയുള്ളത്. സമുദ്രനിരപ്പിൽ നിന്ന് 2000 മീറ്റർ ഉയരത്തിലാണ് തായ്ഹാങ് മലനിരകൾ സ്ഥിതിചെയ്യുന്നത്. ചാരുതയാർന്ന കാഴ്ചകളാണ് ഓരോ ഋതുക്കളും ഷാങ്‌സി പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ഈ മലനിരകൾക്ക് സമ്മാനിച്ച് കടന്നുപോകുന്നത്.

400 കിലോമീറ്ററോളം നീളത്തിൽ പരന്നുകിടക്കുന്ന കുന്നുകളിൽ പ്രകൃതി വരച്ച ചിത്രം. അതാണ് തായ്ഹാങ്. സഞ്ചാരികൾക്ക് സ്വാഗതമോതി, തണുപ്പിന്റെ തൂവെള്ള പുതപ്പണിയാൻ കാത്തിരിക്കുകയാണ് തായ്ഹാങ്.

Story Highlights thai hang hills

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top