Advertisement

സ്മാര്‍ട്ട്‌ഫോണിലേക്ക് ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഈ ആറ് കാര്യങ്ങള്‍ ശ്രദ്ധിക്കണം

October 27, 2020
Google News 2 minutes Read

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവര്‍ ആവശ്യാനുസരണം വിവിധങ്ങളായ ആപ്ലിക്കേഷനുകള്‍ ഫോണിലേക്ക് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടാകും. എന്നാല്‍ ഇങ്ങനെ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സൈബര്‍ സെക്യൂരിറ്റിയുടെ കാര്യത്തിലാണ് ഈ ശ്രദ്ധ വേണ്ടത്.

ലോകമാകെ ഒക്ടോബര്‍ മാസം നാഷണല്‍ സൈബര്‍ സെക്യൂരിറ്റി അവേയര്‍നെസ് മാസമായാണ് (എന്‍സിഎസ്എഎം) ആചരിക്കുന്നത്. അതൊടൊപ്പം തന്നെ കംപ്യൂട്ടര്‍ സെക്യൂരിറ്റി ഏജന്‍സിയായ കംപ്യൂട്ടര്‍ റെസ്‌പോണ്‍സ് എമര്‍ജന്‍സി ടീം സൈബര്‍ സെക്യൂരിറ്റി അവേയര്‍നെസ് കാമ്പയിനുകളും ഈ മാസം സംഘടിപ്പിക്കുന്നുണ്ട്.

Read Also : മൊബൈല്‍ ഇന്റര്‍നെറ്റ് സ്പീഡ്; പാകിസ്താനും നേപ്പാളിനും പിന്നിലായി ഇന്ത്യ

ഈ ഏജന്‍സികള്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്കായി നിരവധി സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അതില്‍ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അവ ഇങ്ങനെ:

  • ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഔദ്യോഗിക ആപ് സ്റ്റോറുകള്‍ മാത്രം ഉപയോഗിക്കുക.
  • ദീര്‍ഘനാളുകളായി ഉപയോഗമില്ലെങ്കില്‍ ആപ്ലിക്കേഷന്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക.
  • റിവ്യൂകള്‍ വായിച്ച് ആപ്ലിക്കേഷനെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ മനസിലാക്കുക. പ്രത്യേകിച്ച് ആപ്ലിക്കേഷന്റെ നിര്‍മാതാക്കളെക്കുറിച്ച്.
  • ഷോപ്പിംഗ് ഡിസ്‌കൗണ്ടുകള്‍ വാഗ്ദാനം ചെയ്യുന്ന ആപ്ലിക്കേഷനുകളെ സൂക്ഷിക്കുക.
  • ഇ- മെയിലുകളില്‍ ലഭിക്കുന്ന ലിങ്കുകളിലും മറ്റും ക്ലിക്ക് ചെയ്ത് ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യരുത്. സോഷ്യല്‍ മീഡിയയില്‍ കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്തും ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യരുത്.
  • ആപ്ലിക്കേഷന്‍ പബ്ലിഷ് ചെയ്തിരിക്കുന്ന ദിവസം പരിശോധിക്കുക.

Story Highlights Tips to Consider Before Downloading an App

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here