മൊബൈല്‍ ഇന്റര്‍നെറ്റ് സ്പീഡ്; പാകിസ്താനും നേപ്പാളിനും പിന്നിലായി ഇന്ത്യ

internet speed test

മൊബൈല്‍ ഇന്റര്‍നെറ്റിന്റെ സ്പീഡില്‍ പാകിസ്താനും നേപ്പാളിനും പിന്നിലായി ഇന്ത്യ. നെറ്റുവര്‍ക്കുകളുടെ വേഗതയെക്കുറിച്ച് പഠനം നടത്തുന്ന ഊക്ക്‌ലയുടെ സ്പീഡ് ടെസ്റ്റ് ഗ്ലോബല്‍ ഇന്‍ഡക്‌സ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. 138 രാജ്യങ്ങളിലെ മൊബൈല്‍ ഇന്റര്‍നെറ്റിന്റെ വേഗതയാണ് പരിശോധിച്ചത്. മൊബൈല്‍ ഇന്റര്‍നെറ്റ് സ്പീഡിന്റെ കാര്യത്തില്‍ 131 ാമതാണ് ഇന്ത്യ, ബ്രോഡ്ബാന്‍ഡ് നെറ്റുവര്‍ക്കുകളുടെ സ്പീഡില്‍ 70 ാം സ്ഥാനത്തും.

സെപ്റ്റംബറിലെ കണക്കുകളാണ് ഇത്. മൊബൈല്‍ നെറ്റുവര്‍ക്കില്‍ ഇന്ത്യയിലെ ആവറേജ് ഡൗണ്‍ലോഡ് സ്പീഡ് 12.07 എംബിപിഎസ് ആണ്. ബ്രോഡ്ബാന്‍ഡ് നെറ്റുവര്‍ക്കിലെ ഡൗണ്‍ലോഡിംഗ് സ്പീഡ് 46.47 എംബിപിഎസും. രണ്ട് വിഭാഗങ്ങളിലും ഇന്ത്യയിലെ നെറ്റുവര്‍ക്ക് സ്പീഡ് ഗ്ലോബല്‍ ആവറേജ് ഇന്റര്‍നെറ്റ് സ്പീഡിനേക്കാള്‍ താഴെയാണ്. നേപ്പാള്‍, പാകിസ്താന്‍, ശ്രീലങ്ക അടക്കമുള്ള അയല്‍ രാജ്യങ്ങള്‍ ഇന്റര്‍നെറ്റ് സ്പീഡിന്റെ കാര്യത്തില്‍ ഇന്ത്യയേക്കാള്‍ മുന്നിലാണ്.

മൊബൈല്‍ ഇന്റര്‍നെറ്റ് സ്പീഡ്

ഊക്ക്‌ല സ്പീഡ്‌ടെസ്റ്റ് ഗ്ലോബല്‍ ഇന്‍ഡക്‌സ് പ്രകാരം സെപ്റ്റംബര്‍ മാസത്തില്‍ ഇന്ത്യയിലെ മൊബൈല്‍ ഡൗണ്‍ലോഡിംഗ് സ്പീഡ് 12.07 എംബിപിഎസ് ആണ്. ഗ്ലോബല്‍ ആവറേജ് 35.26 എംബിപിഎസ് ആയിരിക്കുമ്പോഴാണിത്. രാജ്യത്തെ ആവറേജ് മൊബൈല്‍ അപ്ലോഡ് സ്പീഡ് 4.31 എംബിപിഎസ് ആണ്. ഗ്ലോബല്‍ ആവറേജ് 11.22 എംബിപിഎസ് ആയിരിക്കുമ്പോഴാണിത്.

ചൈനയില്‍ ആവറേജ് മൊബൈല്‍ ഡൗണ്‍ലോഡ് സ്പീഡ് 113.35 എംബിപിഎസ് ആണ്. ശ്രീലങ്കയില്‍ 19.95 ഉം പാകിസ്താനില്‍ 17.13 ഉം നേപ്പാളില്‍ 17.12 എംബിപിഎസും ആണ് നെറ്റുവര്‍ക്ക് സ്പീഡ്.

ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സ്പീഡ്

അതേസമയം, ഫിക്‌സഡ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സ്പീഡില്‍ ഇന്ത്യ 70 ാം സ്ഥാനത്താണ്. 46.47 എംബിപിഎസ് ആണ് ഇന്ത്യയിലെ സ്പീഡ്. ചൈനയില്‍ 138.66, ശ്രീലങ്ക – 31.42, ബംഗ്ലാദേശ്, 29.85, നേപ്പാള്‍ -22.36, പാകിസ്താന്‍ 10.10 എംബിപിഎസ് എന്നിങ്ങനെയാണ് ഇന്റര്‍നെറ്റ് വേഗത. ബ്രോഡ്ബാന്‍ഡിന്റെ ഗ്ലോബല്‍ ആവറേജ് ഡൗണ്‍ലോഡ് സ്പീഡ് 85.73 എംബിപിഎസും അപ്ലോഡ് സ്പീഡ് 45.74 എംബിപിഎസുമാണ്.

https://www.speedtest.net/global-index

Story Highlights India Ranks Behind Pakistan, Nepal in Global Mobile Data Speeds

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top