Advertisement

24 മണിക്കൂറിനിടെ പരിശോധിച്ചത് 66,980 കൊവിഡ് ടെസ്റ്റ് സാമ്പിളുകള്‍

October 28, 2020
Google News 1 minute Read
covid test

കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 66,980 കൊവിഡ് ടെസ്റ്റ് സാമ്പിളുകള്‍. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 44,076,730 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

Read Also : രാജ്യത്ത് കൊവിഡ് രോഗവ്യാപനം കുറയുന്നു; 24 മണിക്കൂറിനിടെ 43,893 പേർക്ക് രോഗം സ്ഥിരീകരിച്ചു

അതേസമയം കേരളത്തില്‍ ഇന്ന് 8790 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. എറണാകുളം 1250, കോഴിക്കോട് 1149, തൃശൂര്‍ 1018, കൊല്ലം 935, ആലപ്പുഴ 790, തിരുവനന്തപുരം 785, കോട്ടയം 594, മലപ്പുറം 548, കണ്ണൂര്‍ 506, പാലക്കാട് 449, പത്തനംതിട്ട 260, കാസര്‍ഗോഡ് 203, വയനാട് 188, ഇടുക്കി 115 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 178 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരാണ്. 7646 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 872 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 994, കോഴിക്കോട് 1087, തൃശൂര്‍ 1005, കൊല്ലം 923, ആലപ്പുഴ 717, തിരുവനന്തപുരം 582, കോട്ടയം 588, മലപ്പുറം 502, കണ്ണൂര്‍ 385, പാലക്കാട് 218, പത്തനംതിട്ട 198, കാസര്‍ഗോഡ് 197, വയനാട് 178, ഇടുക്കി 72 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

Story Highlights covid test, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here