കെ. എം. ഷാജിയുടെ വീട് നിര്‍മാണത്തിലെ ക്രമക്കേട്; 1,38,590 രൂപ പിഴ അടയ്ക്കണമെന്ന് കോഴിക്കോട് കോര്‍പറേഷന്‍

കെ. എം. ഷാജി എംഎല്‍എയുടെ വീട് നിര്‍മാണത്തിലെ ക്രമക്കേടിന് 1,38,590 രൂപ പിഴയായി അടക്കണമെന്ന് കോഴിക്കോട് കോര്‍പറേഷന്‍ നോട്ടീസ് അയച്ചു. വീട് നിര്‍മാണം പൂര്‍ത്തിയായ 2016 മുതലുള്ള വര്‍ഷം കണക്കാക്കിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഈ വര്‍ഷങ്ങളിലെ മൊത്തം പിഴത്തുകയാണ് 1,38,590 രൂപ.

എംഎല്‍എയുടെ ഭാര്യയുടെ പേരിലുള്ള കോഴിക്കോട് വെള്ളിമാട്കുന്നിലെ വീട് ഏകദേശം 1.6 കോടി രൂപ വിലമതിക്കുന്നതാണെന്നാണ് കോര്‍പറേഷന്‍ കണ്ടെത്തിയിരുന്നു. വീടിന്റെ മൂന്നാംനില പൂര്‍ണമായും ഒന്നാം നിലയുടെ ചില ഭാഗങ്ങളും അനധികൃതമായി നിര്‍മിച്ചതാണെന്ന് നഗരസഭാ ഉദ്യോഗസ്ഥര്‍ തയാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്. നഗരസഭാ ടൗണ്‍ പ്ലാനിംഗ് വിഭാഗം ഉദ്യോഗസ്ഥന്‍ എം.എം. ജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ ദിവസം പരിശോധനാ റിപ്പോര്‍ട്ട് ഇഡിക്ക് കൈമാറിയത്.

Story Highlights K. M. Shaji mla

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top