ആശങ്ക ഉയർത്തി കാസർഗോഡ് ജില്ലയിൽ ഇന്ന് 203 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

തുടർച്ചയായ രണ്ട് ദിവസത്തെ ആശ്വാസത്തിന് ശേഷം കാസർഗോഡ് ജില്ലയിൽ ഇന്ന് 203 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 200 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് പേർ ഇതരസംസ്ഥാനത്ത് നിന്നും ഒരാൾ വിദേശത്ത് നിന്നും എത്തിയവരാണ്. അതേസമയം, ചികിത്സയിലുണ്ടായിരുന്ന 360 പേർ രോഗമുക്തരായി.

ഇന്നലെ ജില്ലയിൽ 100 ൽ താഴെ ആളുകൾക്ക് മാത്രമാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. 65 പേർക്കാണ് ഇന്നലെ കാസർഗോഡ് കൊവിഡ് സ്ഥിരീകരിച്ചത്.

Story Highlights kasargod district covid 19 confrmed 203 people

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top