എം. ശിവശങ്കറെ വൈദ്യപരിശോധനകള്‍ക്ക് ശേഷം ഇഡി ഓഫീസില്‍ തിരിച്ചെത്തിച്ചു

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറെ വൈദ്യപരിശോധനകള്‍ക്ക് ശേഷം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ തിരിച്ചെത്തിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം എറണാകുളം ജനറല്‍ ആശുപത്രിയില്‍ എം. ശിവശങ്കറിനെ വൈദ്യപരിശോധനയ്ക്കായി എത്തിച്ചിരുന്നു. ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നതായി ശിവശങ്കര്‍ പറഞ്ഞതിനെ തുടര്‍ന്നായിരുന്നു വിശദാമായ പരിശോധനകള്‍ക്കായി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചതെന്നാണ് പ്രാഥമിക വിവരം. ഇതിന് ശേഷമാണ് ഇഡി ഓഫീസിലേക്ക് ശിവശങ്കറെ തിരിച്ചെത്തിച്ചത്.
എം. ശിവശങ്കറിന്റെ അറസ്റ്റ് രാത്രി 10.30 ഓടെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രേഖപ്പെടുത്തിയത്. കള്ളപ്പണം വെളുപ്പിച്ച കേസിലാണ് അറസ്റ്റ്. ആറര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ശിവശങ്കറെ ഇഡി അറസ്റ്റ് ചെയ്തത്. നാളെയായിരിക്കും എം. ശിവശങ്കറെ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കുക.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചിയിലെ ഓഫീസിലാണ് ശിവശങ്കറെ ചോദ്യം ചെയ്തിരുന്നത്. വൈകുന്നേരം 3.15 ഓടെയാണ് ശിവശങ്കറിനെ കൊച്ചിയിലെ ഓഫീസില്‍ എത്തിച്ചത്. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.
Story Highlights – M. Shivashankar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here