‘എൻ.ഐ.എ ബിജെപിയുടെ വളർത്തു മൃഗം’; വിമർശിച്ച് മെഹ്ബൂബ മുഫ്തി

എൻ.ഐ.എ (നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി)യെ വിമർശിച്ച് പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി. എൻ.ഐ.എ ബിജെപിയുടെ വളർത്തു മൃഗമാണെന്ന് മെഹ്ബൂബ മുഫ്തി ആഞ്ഞടിച്ചു. തങ്ങളുടെ ചൊൽപ്പടിക്ക് നിൽക്കാത്തവരെ ഭീഷണിപ്പെടുത്തുകയും ഭയപ്പെടുത്തുകയുമാണ് എൻ.ഐ.എയിലൂടെ ബിജെപി ലക്ഷ്യമിടുന്നതെന്ന് മെഹ്ബൂബ മുഫ്തി കുറ്റപ്പെടുത്തി.
കശ്മീരിൽ വിവിധയിടങ്ങളിൽ എൻഐഎ റെയ്ഡ് നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് മെഹ്ബൂബ മുഫ്തിയുടെ പ്രതികരണം. കശ്മീർ ദിനപത്രമായ ഗ്രേറ്റർ കശ്മീരിന്റെ ഓഫീസ്, മനുഷ്യാവകാശ പ്രവർത്തകൻ ഖുറാം പർവേസിന്റെ വസതി, എൻ.ജി.ഒ സംഘടനകളുടെ ഓഫീസ് ഉൾപ്പെടെ പത്തോളം സ്ഥലങ്ങളിയാണ് റെയ്ഡ് നടക്കുന്നത്. ഇതിൽ ഭൂരിഭാഗം സ്ഥലങ്ങളും ശ്രീനഗറിലാണ്.
പൊലീസിന്റേയും സെൻട്രൽ റിസേർവ് പൊലീസ് ഫോഴ്‌സിന്റേയും സഹായത്തോടെയാണ് റെയ്ഡ്. എൻ.ജി.ഒ സംഘടനകൾക്കായി ഫണ്ട് ശേഖരണം നടത്തിയതുമായി ബന്ധപ്പെട്ടാണ് റെയ്ഡെന്നാണ് റിപ്പോർട്ട്. തീവ്രവാദപ്രവർത്തനങ്ങൾക്ക് പണം സമാഹരിച്ചു എന്നതടക്കമുള്ള ആരോപണങ്ങളെ തുടർന്നാണ് എൻ.ഐ.എയുടെ നടപടി.
Story Highlights -Mehbooba Mufti calls NIA ‘pet agency’ of BJP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here