Advertisement

മേം ഹൂൻ നാ (ഞാനില്ലേ) എന്ന് സൂര്യകുമാർ; അയ്യോ കണ്ടില്ലല്ലോ എന്ന് സെലക്ടർമാർ: ഇന്നത്തെ ഐപിഎൽ കാഴ്ചകൾ

October 28, 2020
Google News 2 minutes Read
mi rcb ipl analysis

അത്ഭുതങ്ങളൊന്നും ഉണ്ടായില്ലെങ്കിൽ മുംബൈ ഇക്കൊല്ലത്തെ പ്ലേ ഓഫ് കളിക്കും. അത്ഭുതങ്ങൾ എന്നുവെച്ചാൽ അടുത്ത രണ്ട് മത്സരങ്ങൾ മുംബൈ തോൽക്കുകയും ഈ രണ്ട് മത്സരങ്ങൾ ഒരുമിച്ച് കൂട്ടിയാൽ 200 റൺസിനു മുകളിൽ പരാജയ മാർജിൻ ഉണ്ടാവുകയും ചെയ്യുക. ഒപ്പം, കൊൽക്കത്ത ആകെ 180 റൺസിന് അടുത്ത രണ്ട് മത്സരങ്ങളും വിജയിക്കുക. ഇത് രണ്ടും നടക്കുമെന്ന് കരുതുക വയ്യ. അപ്പോ മുംബൈക്ക് അഭിനന്ദനങ്ങൾ.

Read Also : കോലിയെ സാക്ഷി നിർത്തി സൂര്യകുമാറിന്റെ ഫിഫ്റ്റി; മുംബൈക്ക് 5 വിക്കറ്റ് ജയം

ജസ്റ്റ് അനദർ ഡേ ഫോർ സൂര്യകുമാർ യാദവ്. എലഗൻസും ക്ലാസും ഒരുമിച്ചു ചേർത്ത് പ്രോപ്പർ ഷോട്ടുകൾ കൊണ്ട് ഒരു ബാറ്റിംഗ് വിരുന്ന്. സെലക്ടർമാർ തഴഞ്ഞതിനു പിറ്റേ ദിവസം ക്യാപ്റ്റനു മുന്നിൽ വെച്ച് ഒരു സ്റ്റെല്ലർ ഷോ. ചഹാലിനെതിരെയുണ്ടായ ആ എഡ്ജ്ഡ് സിക്സർ മാറ്റിനിർത്തിയാൽ പിഴവുകളില്ലാത്ത ഒരു ക്ലിനിക്കൽ ഇന്നിംഗ്സ്. ദേശീയ ടീമിൻ്റെ ജഴ്സി സൂര്യകുമാറിന് ഇനിയും അണിയാൻ കഴിഞ്ഞിട്ടില്ല എന്നത് അവിശ്വസനീയമായ കാര്യമാണ്. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎലിലും നന്നായി കളിച്ചിട്ടും സൂര്യ ഇന്ത്യൻ ടീമിനു പുറത്താണ്. പ്രതിഭാധാരാളിത്തം എന്നൊക്കെ ചുമ്മാ അങ്ങ് പറയാമെന്നല്ലാതെ ചില നിക്ഷിപ്ത താത്പര്യങ്ങൾ സെലക്ഷനിൽ ഉണ്ടായിട്ടുണ്ട് എന്ന് തന്നെയാണ് കരുതുന്നത്. സൂര്യകുമാർ ബാറ്റ് ചെയ്യുന്നത് കണ്ടിരിക്കാൻ തന്നെ സുഖമാണ്. ഇന്ത്യയിൽ തന്നെ സ്പിന്നർമാർക്കെതിരെ ഇത്ര ഡോമിനേറ്റ് ചെയ്ത് കളിക്കുന്ന താരങ്ങൾ അപൂർവമാണ്. ഇൻസൈഡ് ഔട്ട് ഷോട്ടുകളുടെ അപ്പോസ്തലൻ. അൺ ഓർത്തഡോക്സ് ഷോട്ടുകളും ആവനാഴിയിലുണ്ട്.

ആർസിബിയുടെ പ്രശ്നം മുൻപ് പറഞ്ഞതാണ്. 71ന് ആദ്യ വിക്കറ്റും 131ന് മൂന്ന് വിക്കറ്റും നഷ്ടപ്പെടുന്ന ടീം ഫിനിഷ് ചെയ്യുന്നത് 164 എന്ന ബിലോ പാർ സ്കോറിലാണ്. 15 ഓവറിൽ 130 കടന്ന സ്കോർ ഇന്നിംഗ്സ് അവസാനിക്കുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 164. അത് തന്നെയാണ് അവരുടെ പ്രശ്നം. അസ്ഥിരത. ദേവ്ദത്തും ഫിലിപ്പെയും ചേർന്ന് നൽകിയ തുടക്കം മുതലെടുക്കാൻ അവർക്കായില്ല. ദേവ്ദത്ത് ഒരു പ്രതീക്ഷയാണ്. ഫിറ്റ്നസ് കൂടി ശരിപ്പെടുത്തിയാൽ ഭാവി പ്രൊഡക്ട്. ഷോട്ട് റേഞ്ച് ഏറെയില്ലെങ്കിലും 20ആം വയസ്സിൽ ആവശ്യത്തിലധികം ടാലൻ്റ് ഉണ്ട്. മിനുക്കിയെടുക്കണം. ഒടുവിൽ, ഫിഞ്ചിനെ മാറ്റി ജോഷ് ഫിലിപ്പെയെ കളിപ്പിച്ച ആർസിബി മാനേജ്മൻ്റിന് എൻ്റെ വ്യക്തിപരമായ പേരിലും ലോകമെമ്പാടുമുള്ള ആർസിബി ആരാധകരുടെ പേരിലും നന്ദി അറിയിക്കുന്നു.

ആദ്യ ഐപിഎൽ വിക്കറ്റും 100ആം ഐപിഎൽ വിക്കറ്റും വിരാട് കോലിയുടേതാക്കിയ ജസ്പ്രീത് ബുംറയുടെ സ്പെൽ, 4-1-14-3 ആണ് സത്യത്തിൽ ബാംഗ്ലൂരിനെ പരാജയപ്പെടുത്തിയത്. ഈ മെയ്ഡൻ 17ആം ഓവറിലായിരുന്നു എന്നത് കൂടി കണക്കിലെടുക്കണം. എപ്പൊഴൊക്കെ വിക്കറ്റുകൾ ആവശ്യമുണ്ടോ അപ്പൊഴൊക്കെ ക്യാപ്റ്റൻ്റെ വിളിക്ക് മറുപടി നൽകുന്നുണ്ട് ബുംറ. അപാരം.

Story Highlights mumbai indians vs royal challengers bangalore analysis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here