ഗാംഗുലി സെലക്ടർമാരോട് വിശദീകരണം തേടണം; സൂര്യകുമാർ യാദവിനെ തഴഞ്ഞതിനെതിരെ കൂടുതൽ ക്രിക്കറ്റർമാർ രംഗത്ത്

Ganguly Suryakumar Yadav Vengsarkar

മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാർ യാദവിനെ ഇന്ത്യൻ ടീമിൽ നിന്ന് തഴഞ്ഞതിനെതിരെ കൂടുതൽ ക്രിക്കറ്റർമാർ രംഗത്ത്. മനോജ് തിവാരി, ഹർഭജൻ സിംഗ് എന്നിവർക്ക് പിന്നാലെ മുൻ ഇന്ത്യൻ ക്യാപ്റ്റനും മുൻ മുഖ്യ സെലക്ടറുമായ ദിലീപ് വെങ്സാർക്കറും സെലക്ടർമാരെ വിമർശിച്ച് രംഗത്തെത്തി. യാദവിനെ തഴഞ്ഞത് എന്തിനെന്ന് ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി സെലക്ടർമാരോട് വിശദീകരണം തേടണമെന്ന് വെങ്സാർക്കർ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് വെങ്സാർക്കർ സെലക്ടർമാർക്കെതിരെ രംഗെത്തെത്തിയത്.

Read Also : ഇന്ത്യയുടെ ഓസീസ് പര്യടനം: പരുക്കേറ്റ രോഹിത് പുറത്ത്; സഞ്ജുവും വരുൺ ചക്രവർത്തിയും ടി-20 ടീമിൽ

“സൂര്യകുമാറിനെ ഓസീസ് പര്യടനത്തിനുള്ള ടീമിൽ നിന്ന് പുറത്താക്കിയത് എന്നെ അത്ഭുതപ്പെടുത്തുന്നു. ഇപ്പോൾ രാജ്യത്തെ ഏറ്റവും കഴിവുറ്റ ബാറ്റ്സ്മാന്മാരിൽ ഒരാളാണ് അദ്ദേഹം. നല്ല കഴിവ് ഉള്ളതുകൊണ്ട് തന്നെ സുര്യക്ക് നിരന്തരമായി, സ്ഥിരതയോടെ റൺസ് സ്കോർ ചെയ്യാനാവും. ഇനിയും എന്ത് ചെയ്താലാണ് ഇന്ത്യൻ ടീമിൽ അദ്ദേഹത്തിന് ഇടം ലഭിക്കുക എന്നറിയില്ല. 26 മുതൽ 34 വരെ വയസ്സിനിടയിലാണ് ഒരു ബാറ്റ്സ്മാൻ തൻ്റെ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്നത്. അതുകൊണ്ട് തന്നെ 30കാരനായ സൂര്യ മികച്ച ഫോമിലാണെന്നാണ് ഞാൻ കരുതുന്നത്. ഫോമിലാണ്, ഫിറ്റാണ്. പിന്നെ എന്താണ് പ്രശ്നം? ആർക്കെങ്കിലും പറയന കഴിയുമോ? രോഹിത് പരുക്കേറ്റ് പുറത്തായതിനാൽ സൂര്യക്ക് മധ്യനിരയെ ശക്തിപ്പെടുത്താൻ കഴിയും. സൂര്യയെ പുറത്താക്കിയതിനെപ്പറ്റി ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി വിശദീകരണം തേടണം.”- വെങ്സാർക്കർ പറഞ്ഞു.

കഴിഞ്ഞ ഏതാനും വർഷങ്ങളിലായി സൂര്യകുമാർ മിച്ച ഫോമിലാണ്. 2018 ഐപിഎലിൽ മുംബൈക്കായി ഏറ്റവുമധികം റൺസ് നേടിയ യാദവ് കഴിഞ്ഞ വർഷം രണ്ടാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ വർഷത്തെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈക്കായി ഏറ്റവുമധികം റൺസ് നേടിയതും സൂര്യകുമാർ ആയിരുന്നു.

Story Highlights Sourav Ganguly should question the motive behind dropping Suryakumar Yadav: Dilip Vengsarkar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top