ഇന്ത്യയുടെ ഓസീസ് പര്യടനം: പരുക്കേറ്റ രോഹിത് പുറത്ത്; സഞ്ജുവും വരുൺ ചക്രവർത്തിയും ടി-20 ടീമിൽ

india australia sanju samson

ഇന്ത്യയുടെ ഓസീസ് പര്യടനത്തിനുള്ള ടീമുകൾ പ്രഖ്യാപിച്ചു. ഐപിഎൽ മത്സരത്തിനിടെ പരുക്കേറ്റ ഓപ്പണർ രോഹിത് ശർമ്മ ടീമിൽ ഉൾപ്പെട്ടിട്ടില്ല. ടി-20 ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഇടം നേടി. ഹർദ്ദിക് പാണ്ഡ്യ ടി-20, ഏകദിന ടീമുകളിൽ ഇടം നേടിയിട്ടുണ്ട്. നവദീപ് സെയ്നി, മായങ്ക് അഗർവാൾ, വരുൺ ചക്രവർത്തി തുടങ്ങിയവരും ടി-20 ടീമിൽ കളിക്കും.

ശുഭ്മൻ ഗിൽ, ശർദ്ദുൽ താക്കൂർ, നവദീപ് സെയ്നി എന്നിവർ ഏകദിന ടീമിലുണ്ട്. ടെസ്റ്റ് ടീമിലും ഗിൽ ഇടം പിടിച്ചു. ഋഷഭ് പന്ത്, വൃദ്ധിമാൻ സാഹ എന്നിവരും ടെസ്റ്റ് ജഴ്സി അണിയും. ആർ അശ്വിൻ, മുഹമ്മദ് സിറാജ് എന്നിവരും ടീമിലുണ്ട്.

https://twitter.com/BCCI/status/1320744624877518849
https://twitter.com/BCCI/status/1320744702346285056
https://twitter.com/BCCI/status/1320744763742584832

Story Highlights india team for australia tour sanju samson included

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top