മലപ്പുറത്ത് പൊലീസിനെ കണ്ട് ഭയന്ന് പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറത്ത് പൊലീസിനെ കണ്ട് ഭയന്ന് പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബീരാഞ്ചിറ സ്വദേശി അൻവറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കൂട്ടായിയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ നടത്തിയ തിരച്ചിലിലാണ് അൻവറിന്റെ മൃതദേഹം കണ്ടെടുത്തത്.

തിരുനാവായ കുഞ്ചുക്കടവിൽ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. മണൽ വാരൽ സംഘങ്ങളെ പിടികൂടാൻ വന്ന പൊലീസിനെ കണ്ട് ഭയന്നാണ് അൻവറും സുഹൃത്ത് ആഷിമും പുഴയിൽ ചാടിയത്. പുഴയിൽ ചാടിയവരെ രക്ഷപ്പെടുത്താൻ നാട്ടുകാർ പുഴയിലേക്കിറങ്ങിയെങ്കിലും പൊലീസ് ഇത് തടഞ്ഞെന്ന് ആക്ഷേപം ഉയർന്നിരുന്നു. അൻവറിന്റെ മൃതദേഹം തിരൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Story Highlights Malappuram, Dead body found

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top