Advertisement

രാജ്യത്ത് 80 ലക്ഷം കടന്ന് കൊവിഡ് ബാധിതർ; 24 മണിക്കൂറിനിടെ 49,881 പുതിയ കേസുകൾ

October 29, 2020
Google News 1 minute Read

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷം കടന്നു. 80,40,203 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറുനിടെ രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം 40,000 കടന്നെങ്കിലും താരതമ്യേനെ കുറവാണ്. മരണസംഖ്യ വീണ്ടും 500 കടന്നു. 24 മണിക്കൂറിനിടെ 49,881 പുതിയ കേസുകളും 517 മരണവുമാണ് റിപ്പോർട്ട് ചെയ്തത്.

കൊവിഡ് ബാധിച്ച് 1,20,527 പേർക്ക് ഇതുവരെ ജീവൻ നഷ്ടമായി. 24 മണിക്കൂറിനിടെ 56,480 പേരാണ് രോഗമുക്തി നേടിയത്. 73,15,989 പേർ ഇരുവരെ രോഗമുക്തി നേടി. കൊവിഡ് ബാധിച്ച് നിലവിൽ 6,03,687 പേരാണ് ചികിത്സയിലുള്ളത്.

മഹാരാഷ്ട്ര, കേരളം സംസ്ഥാനങ്ങളിൽ ഇന്നലെ പ്രതിദിനരോഗികൾ 5000 കടന്നു. നിലവിലെ രോഗികളിൽ 15 ശതമാനവും കേരളത്തിലാണ്. ആശങ്ക ഉയർത്തുന്ന കണക്കുകൾ പശ്ചിമ ബംഗാൾ ,ഡൽഹി സംസ്ഥാനങ്ങളിലും കഴിഞ്ഞ ദിവസം രേഖപ്പെടുത്തി. പ്രതിദിന കണക്കിൽ മഹാരാഷ്ട്രയക്ക് ഒപ്പം നിൽക്കുന്നതാണ് ഇരുസംസ്ഥാനങ്ങളിലെയും സാഹചര്യം.

Story Highlights India’s Covid-19 cases surpass 80 lakh-mark

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here