‘നിരന്തരമായ ചോദ്യം ചെയ്യൽ ആരോഗ്യപ്രശ്‌നം സൃഷ്ടിച്ചു’; അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ കോടതിയിൽ പരാതി ഉന്നയിച്ച് എം. ശിവശങ്കർ

അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ കോടതിയിൽ പരാതി ഉന്നയിച്ച് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ. നിരന്തരമായ ചോദ്യം ചെയ്യൽ ആരോഗ്യപ്രശ്‌നം സൃഷ്ടിച്ചു. രണ്ടര മണിക്കൂർ കൂടുതൽ ഇരിക്കാൻ സാധിക്കില്ലെന്നും എം. ശിവശങ്കർ കോടതിയിൽ വ്യക്തമാക്കി. വൈദ്യ സഹായം ആവശ്യപ്പെട്ട് എം ശിവശങ്കറിന്റെ അഭിഭാഷകൻ അപേക്ഷ നൽകി. ശിവശങ്കറിന് വേണ്ടി ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ എസ്. രാജീവ് ഹാജരായി.
ഇന്ന് രാവിലെ പത്തരയോടെയാണ് ശിവശങ്കറിനെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. ഇതിനിടെയാണ് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ശിവശങ്കർ പരാതി ഉന്നയിച്ചത്. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടെന്ന് ശിവശങ്കർ ബോധിപ്പിച്ചു. ശിവശങ്കറിന്റെ അഭിഭാഷകൻ മെഡിക്കൽ സർട്ടിഫിക്കറ്റും ഹാജരാക്കി. അതേസമയം, അതേസമയം, ശിവശങ്കറിനെതിരെ ശക്തമായ തെളിവുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. കേസിൽ ശിവശങ്കർ അഞ്ചാം പ്രതിയാണെന്നും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ഇഡി അറിയിച്ചു. വാദങ്ങൾ പരിഗണിച്ച കോടതി ശിവശങ്കറിനെ ഏഴ് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു.
Story Highlights – M shivashankar, ED
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here