‘നയതന്ത്ര ബാഗ് വിട്ടുകിട്ടാൻ കസ്റ്റംസ് ഓഫീസറെ വിളിച്ചു’; എം ശിവശങ്കറിന്റെ അറസ്റ്റ് ഓർഡർ ട്വന്റിഫോറിന്

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് പങ്കെന്ന് കസ്റ്റംസ്. സ്വർണം അടങ്ങിയ ബാഗ് വിട്ടുകിട്ടാൻ ഇടപെട്ടുവെന്ന് ശിവശങ്കർ മൊഴി നൽകി. മുതിർന്ന കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചു. ഒക്ടോബർ പതിനഞ്ചിനാണ് ശിവശങ്കറിന്റെ മൊഴി രേഖപ്പെടുത്തിയത്. ശിവശങ്കറിന്റെ അറസ്റ്റ് ഓർഡർ ട്വന്റിഫോറിന് ലഭിച്ചു.
Read Also :എം ശിവശങ്കര്‍ അറസ്റ്റില്‍
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് ഓർഡറിലാണ് നിർണായക വിവരങ്ങളുള്ളത്. അഞ്ച് പേജുള്ള അറസ്റ്റ് ഓർഡറിൽ പത്തൊൻപത് പോയിന്റുകളാണ് ഉള്ളത്. സ്വർണം കടത്തിയ നയതന്ത്ര ബാഗ് വിട്ടു കിട്ടാൻ ശിവശങ്കർ ഇടപെട്ടുവെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്വപ്‌ന സുരേഷിന്റെ ആഗ്രഹ പ്രകാരമാണ് ശിവശങ്കർ കസ്റ്റംസ് ഓഫീസറെ വിളിച്ചത്. സ്വപ്‌നയുടെ കുറ്റകൃത്യങ്ങളെ കുറിച്ച് ശിവശങ്കറിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. വാട്‌സ്ആപ്പ് സന്ദേശങ്ങളിൽ ഇക്കാര്യം വ്യക്തമാണ്. നയതന്ത്ര ബാഗ് വിട്ടു കിട്ടാൻ ശിവശങ്കർ മുൻപും ഇടപെട്ടിട്ടുണ്ടാകാമെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ശിവശങ്കർ ഏത് കസ്റ്റംസ് ഓഫീസറെയാണ് വിളിച്ചതെന്ന് അറസ്റ്റ് റിപ്പോർട്ടിൽ ഇല്ല. ഏത് നമ്പറിൽ നിന്നാണ് വിളിച്ചതെന്നും റിപ്പോർട്ടിൽ വ്യക്തമല്ല.
Story Highlights – M Shivashankar, Arrest order, Customs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here