എം. ശിവശങ്കറിന്റെ അറസ്റ്റ്: സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ അറസ്റ്റിലായതോടെ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ രാജി ആവശ്യം ഉയർത്തി പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

കൊവിഡ് പ്രോട്ടോകോൾ പാലിച്ചുളള സമരങ്ങളും പ്രതിപക്ഷം ആസൂത്രണം ചെയ്യുന്നുണ്ട്. സംവരണ വിഷയത്തിലെ ഭിന്നാഭിപ്രായം സർക്കാരിനെതിരായ പ്രതിഷേധ സമരങ്ങളിലൂടെ മറികടക്കാനും പ്രതിപക്ഷം നീക്കങ്ങൾ നടത്തുന്നുണ്ട്. ബിജെപിയും സർക്കാരിനെതിരെ രംഗത്തുണ്ട്.

ശിവശങ്കറിന്റെ അറസ്റ്റിന് പിന്നാലെ മുഖ്യമന്ത്രി രാജിവച്ച് പുറത്തുപോകണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. കേരള ചരിത്രത്തിലെ ഏറ്റവും അപമാനകരമായ സംഭവമാണിതെന്നും ജനങ്ങൾ വിശ്വസിച്ചേൽപ്പിച്ച ഭരണാധികാരത്തെ ദുരുപയോഗം ചെയ്ത മുഖ്യമന്ത്രിയുടെയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെയും യഥാർത്ഥ ചിത്രം പുറത്തുവന്നുവെന്നുമാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്.

Story Highlights M Shivashankar, Pinarayi govt, Opposition

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top