Advertisement

കോട്ടയം ജില്ലയില്‍ ഇന്ന് 367 പേര്‍ക്കു കൂടി കൊവിഡ്

October 30, 2020
3 minutes Read

കോട്ടയം ജില്ലയില്‍ ഇന്ന് 367 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 362 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ അഞ്ചു പേരും രോഗബാധിതരായി.

ജില്ലയില്‍ ഇന്ന് 1007 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ നിലവില്‍ 5638 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 23080 പേര്‍ കൊവിഡ് ബാധിതരായി. 17404 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 19429 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ഇങ്ങനെ:

ചങ്ങനാശ്ശേരി, കോട്ടയം -34, ചിറക്കടവ്- 14, വാഴപ്പള്ളി, തലയാഴം, കുറിച്ചി-13, ഏറ്റുമാനൂര്‍, അയര്‍ക്കുന്നം, കരൂര്‍-12, ഈരാറ്റുപേട്ട, അയ്മനം-10, ടി.വി പുരം, പായിപ്പാട് – 9, പാമ്പാടി -8, തിടനാട്, നെടുംകുന്നം, വെച്ചൂര്‍ – 7, വൈക്കം, പാറത്തോട്, മീനടം, കങ്ങഴ, കുമരകം, വിജയപുരം – 6, തീക്കോയി, മറവന്തുരുത്ത്, ഉദയനാപുരം, മാഞ്ഞൂര്‍, പൂഞ്ഞാര്‍ തെക്കേക്കര – 5, കൂരോപ്പട, ചെമ്പ്, തിരുവാര്‍പ്പ്, മീനച്ചില്‍ – 4

വെള്ളാവൂര്‍, തലയോലപ്പറമ്പ്, വെള്ളൂര്‍, കാഞ്ഞിരപ്പള്ളി, അതിരമ്പുഴ, പനച്ചിക്കാട്, മണര്‍കാട്, പുതുപ്പള്ളി, ഭരണങ്ങാനം, രാമപുരം, പൂഞ്ഞാര്‍ – 3, കാണക്കാരി, വാഴൂര്‍, കുറവിലങ്ങാട്, പാലാ,തലനാട്, കടുത്തുരുത്തി, മരങ്ങാട്ടുപ്പിള്ളി, മേലുകാവ്, ആര്‍പ്പൂക്കര -2, വാകത്താനം, വെളിയന്നൂര്‍, മുത്തോലി, മുളക്കുളം, എലിക്കുളം, മുണ്ടക്കയം, കറുകച്ചാല്‍, തൃക്കൊടിത്താനം, മൂന്നിലവ്, പള്ളിക്കത്തോട്, തലപ്പലം, ഉഴവൂര്‍, ഞീഴൂര്‍, എരുമേലി, മാടപ്പള്ളി – 1

Story Highlights covid confirmed 367 people in kottayam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top