തൃശൂർ ജില്ലയിൽ 1096 പേർക്ക് കൂടി കൊവിഡ്; 778 പേർ രോഗമുക്തരായി

തൃശൂർ ജില്ലയിൽ ഇന്ന് 1096 പേർക്ക് കൂടി കൊവിഡ്19 സ്ഥീരികരിച്ചു. 778 പേർ രോഗമുക്തരായി. അതേസമയം, ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9916 ആണ്. തൃശൂർ സ്വദേശികളായ 72 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നുമുണ്ട്.

ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 38,659 ആണ്. 28,424 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.
ജില്ലയിൽ സമ്പർക്കം വഴി 1080 പേർക്കാണ് വെള്ളിയാഴ്ച രോഗം സ്ഥീരികരിച്ചത്. കൂടാതെ 7 ആരോഗ്യ പ്രവർത്തകർക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 2 പേർക്കും വിദേശത്തുനിന്ന് എത്തിയ ഒരാൾക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗ ഉറവിടം അറിയാത്ത 6 പേരുമുണ്ട്.

Story Highlights covid for 1096 more in Thrissur district; 778 were cured

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top