‘ബിനീഷ് കോടിയേരി കള്ളപ്പണം വെളുപ്പിച്ചു; അനൂപ് മുഹമ്മദ് ബിനാമി’: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ബിനീഷ് കോടിയേരി കള്ളപ്പണം വെളുപ്പിച്ചെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബിനീഷിനെതിരെ കള്ളപ്പണ നിരോധന നിയമത്തിലെ നാലും അഞ്ചും വകുപ്പുകൾ ചുമത്തി. അനൂപ് മുഹമ്മദ് ബിനീഷിന്റെ ബിനാമിയാണെന്ന് ഇഡി കോടതിയെ അറിയിച്ചു. മുഹമ്മദ് അനൂപിന്റെ കമ്പനികളെ കുറിച്ചും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു.
ബിനീഷ് കോടിയേരിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ പറഞ്ഞ കാര്യങ്ങളാണ് പുറത്തുവരുന്നത്. ബിനീഷ് കള്ളപ്പണം വെളുപ്പിച്ചെന്നും ഇതിന് വ്യക്തമായ തെളിവുണ്ടെന്നുമാണ് ഇഡി കോടതിയെ അറിയിച്ചിരിക്കുന്നത്. അനൂപ് മുഹമ്മദ് ബിനീഷിന്റെ ബിനാമിയാണെന്നും ഇയാളുടെ കമ്പനികളെ കുറിച്ച് അന്വേഷണം വേണമെന്നും ഇഡി കോടതിയിൽ വ്യക്തമാക്കി.
അതേസമയം, ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും.
രാവിലെ ഒൻപത് മണിയോടെ ഇഡി സോണൽ ഓഫീസിലെത്തിച്ചാകും ചോദ്യം ചെയ്യുക. സുരക്ഷ കണക്കിലെടുത്ത് ഇന്നലെ ബിനീഷിനെ ഇഡി ഓഫീസിൽ നിന്ന് മാറ്റിയിരുന്നു. അനൂപ് മുഹമ്മദിനൊപ്പം ബിനീഷിനെ ഇരുത്തി ചോദ്യം ചെയ്യുകയാണ് കസ്റ്റഡി കാലയളവിലെ ഇഡിയുടെ പ്രധാനലക്ഷ്യം.
Story Highlights – Bineesh kodiyeri, Anoop muhammad, Enforcement directorate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here