Advertisement

രഹസ്യമൊഴി ആവശ്യപ്പെട്ടുള്ള സ്വപ്‌നയുടെ ഹർജി വിധി പറയാൻ മാറ്റി

October 30, 2020
Google News 1 minute Read

കസ്റ്റംസിന് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നൽകിയ ഹർജിയിൽ വിധി പറയുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. കസ്റ്റംസിന് നൽകിയ 33 പേജുള്ള രഹസ്യമൊഴിയുടെ പകർപ്പ് നിയമപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനായി നൽകണമെന്നാണ് സ്വപ്നയുടെ ആവശ്യം.

നേരത്തെ കീഴ്‌ക്കോടതി ഈ ആവശ്യം തള്ളിയതിനെ തുടർന്നാണ് സ്വപ്ന ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണം പൂർത്തിയാകാതെ മൊഴിപകർപ്പ് നൽകാനാകില്ലെന്നാണ് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്. മൊഴിയിലെ വിശദാംശങ്ങൾ പുറത്താകുന്നത് കേസന്വേഷണത്തെ സാരമായി ബാധിക്കും, അന്തിമ റിപ്പോർട്ട് നൽകിയതിനു ശേഷം പകർപ്പ് കൈമാറാമെന്നും വാദത്തിനിടെ കസ്റ്റംസ് ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു.

Story Highlights Swapna suresh, Gold smuggling case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here