ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും

interrogation of Bineesh Kodiyeri will continue today

ലഹരിക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. ഇന്ന് ഒന്‍പതു മണിയോടെ ഇഡി സോണല്‍ ഓഫീസിലെത്തിച്ചാകും ചോദ്യം ചെയ്യുക. സുരക്ഷ കണക്കിലെടുത്ത് ഇന്നലെ ബിനീഷിനെ ഇഡി ഓഫീസില്‍ നിന്ന് മാറ്റിയിരുന്നു. ബിനീഷിനെ കേസിലെ മുഖ്യപ്രതി അനൂപ് മുഹമ്മദിനൊപ്പം ഇരുത്തി ചോദ്യം ചെയ്യുകയാണ് കസ്റ്റഡി കാലയളവിലെ ഇഡിയുടെ പ്രധാനലക്ഷ്യം. ഇതിനായി എന്‍സിബിക്ക് ഇഡി ഇന്ന് അപേക്ഷ നല്‍കും. കസ്റ്റഡി അനുവദിച്ചാല്‍ പരപ്പന അഗ്രഹാര ജയിലിലെത്തി ഇരുവരേയും ഇഡി വീണ്ടും ചോദ്യം ചെയ്യും. അതേസമയം, മയക്കുമരുന്ന് കേസില്‍ ബിനീഷിനെതിരെ എന്‍സിബിയും കേസെടുക്കും. ഇഡി ചോദ്യം ചെയ്യലിന് ശേഷം എന്‍സിബി കസ്റ്റഡി അപേക്ഷ നല്‍കും.

Story Highlights interrogation of Bineesh Kodiyeri will continue today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top