ഊർമിള മതോണ്ട്കറെ മഹാരാഷ്ട്ര നിയമസഭാ കൗൺസിലിലേക്ക് നാമനിർദേശം ചെയ്യാൻ ശിവസേന

ബോളിവുഡ് നടി ഊർമിള മതോണ്ട്കറെ മഹാരാഷ്ട്ര നിയമസഭാ കൗൺസിലിലേക്ക് നാമനിർദേശം ചെയ്യാൻ ശിവസേന. ഇക്കാര്യം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഊർമിളയുമായി സംസാരിച്ചതായും നാമനിർദേശത്തെ അവർ അനുകൂലിച്ചതായും ശിവസേന വക്താവ് സഞ്ജയ് റാവത്ത് അറിയിച്ചു.
മഹാരാഷ്ട്ര നിയമസഭയുടെ ഉപരിസഭയിലേക്ക് ഗവർണറുടെ ക്വാട്ടയിൽ സ്ഥാനാർത്ഥികളെ നാമനിർദേശം ചെയ്യാനുള്ള മഹാരാഷ്ട്ര മന്ത്രിസഭയുടെ തീരുമാനത്തിന് തൊട്ടു പിന്നാലെയാണ് സഞ്ജയ് റാവത്ത് ഊർമിള മതോണ്ട്കറെ മഹാരാഷ്ട്ര നിയമസഭാ കൗൺസിലിലേക്ക് നാമനിർദേശം ചെയ്യുവാനുള്ള തീരുമാനം അറിയിച്ചുകൊണ്ടുള്ള പ്രസ്താവന പുറപ്പെടുവിക്കുന്നത്.
അതേസമയം, കോൺഗ്രസ് ടിക്കറ്റിൽ മുംബൈ നോർത്തിൽ ഊർമിള മതോണ്ട്കർ ബിജെപിയുടെ ഗോപാൽ ഷെട്ടിയോട് മത്സരിച്ച് മുൻപ് പരാജയപ്പെട്ടിരുന്നു.
Story Highlights – Shiv Sena to nominate Urmila Mathondkar to Maharashtra Assembly Council
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here