Advertisement

സ്റ്റോക്ക് തീർന്നു; റഷ്യയുടെ കൊവിഡ് വാക്‌സിന്റെ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ താത്ക്കാലികമായി നിർത്തിവച്ചു

October 30, 2020
2 minutes Read

വാക്‌സിൻ സ്റ്റോക്ക് തീർന്നതിനെ തുടർന്ന് റഷ്യയുടെ കൊവിഡ് വാക്‌സിൻ സ്പുട്‌നികിന്റെ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ താത്ക്കാലികമായി നിർത്തിവച്ചു.

ആവശ്യക്കാരുടെ എണ്ണം കൂടിയതും ഡോസുകളുടെ കുറവിനെ തുടർന്നും മോസ്‌കോയിലെ കേന്ദ്രങ്ങളിലും കൊവിഡ് വാക്‌സിൻ പരീക്ഷണം റഷ്യ താത്ക്കാലികമായി നിർത്തിയതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. വാക്‌സിൻ പരീക്ഷണം നടക്കുന്ന മോസ്‌കോയിലെ 25 ക്ലിനിക്കുകളിൽ എട്ടിലും പരീക്ഷണങ്ങൾ നിർത്തിവച്ചിരിക്കുകയാണ്. പലരും അവരുടെ ക്ലിനിക്കുകൾക്ക് അനുവദിച്ച വാക്‌സിൻ ഡോസുകൾ ഉപയോഗിച്ചു കഴിഞ്ഞതായാണ് വിവരം. മുൻപ്, ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യയുടെ നിർദേശ പ്രകാരം സ്പുട്‌നിക് വിയുടെ ഇന്ത്യയിലെ പരീക്ഷണങ്ങൾ റെഡ്ഡീസ് ലബോറട്ടറീസ് നിർത്തിവെച്ചിരുന്നു.

Story Highlights Stock out; Russia’s third phase of clinical trials of Kovid Wax has been suspended

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top