ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്ന ഇഡി ഓഫീസില്‍ എന്‍സിബി സംഘവും എത്തി

നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) സംഘം ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്ന ബംഗളൂരുവിലെ ഇഡി ഓഫീസിലെത്തി. ബിനീഷിനെ ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥരോട് വിശദാംശങ്ങള്‍ ആരായാനാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. എന്‍സിബി സംഘം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുമായി ഇപ്പോള്‍ ചര്‍ച്ച നടത്തുകയാണ്.

5.30 ഓടെയാണ് എന്‍സിബി ഉദ്യോഗസ്ഥര്‍ ഇഡി ഓഫീസിലെത്തിയത്. ലഹരിക്കടത്തുമായി ബിനീഷിന് ബന്ധമുണ്ടോ എന്നതാണ് പ്രധാനമായും എന്‍സിബി അന്വേഷിക്കുന്നത്. ലഹരിക്കടത്ത് കേസിലെ പ്രതി മുഹമ്മദ് അനൂപ്, ബിനീഷ് കോടിയേരിയുടെ ബിനാമിയാണെന്ന വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ബിനീഷ് തന്റെ ബോസ് ആണെന്ന് അനൂപ് സമ്മതിച്ചിട്ടുണ്ട്. അനൂപിന്റെ പേരില്‍ തുടങ്ങിയ ഹോട്ടലിന്റെ യഥാര്‍ത്ഥ ഉടമ ബിനീഷ് ആണെന്നും ഇഡി കണ്ടെത്തിയിരുന്നു.

Story Highlights Bineesh Kodiyeri

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top