ബിനീഷ് കോടിയേരിയെ 12 മണിക്കൂര്‍ ചോദ്യം ചെയ്ത് ഇഡി

ലഹരിക്കടത്ത് കേസില്‍ ബിനീഷ് കോടിയേരിയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. 12 മണിക്കൂറാണ് ബിനീഷിനെ ഇന്ന് ഇഡി ചോദ്യം ചെയ്തത്. രാവിലെ 8.30 ഓടെയാണ് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ എത്തിച്ചത്. തുടര്‍ന്ന് 10 മണിയോടെ ചോദ്യം ചെയ്യല്‍ ആരംഭിച്ചിരുന്നു. പ്രധാനമായും സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങളാണ് ഉണ്ടായത്.
അതേസമയം, ബിനീഷ് കോടിയേരി കാണാന്‍ സഹോദരന്‍ ബിനോയ് എത്തിയിരുന്നു. വൈകിട്ടോടെയാണ് ബിനോയ് കോടിയേരിയും രണ്ട് അഭിഭാഷകരും ബിനീഷ് കോടിയേരിയെ സന്ദര്‍ശിക്കാനായി ബംഗളൂരുവിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ എത്തിയത്. എന്നാല്‍ ഇഡി ഉദ്യോഗസ്ഥര്‍ സന്ദര്‍ശനാനുമതി കൊടുത്തില്ല. അര മണിക്കൂറോളം ഇവര്‍ ഇഡി ഓഫീസില്‍ കാത്തുനിന്ന ശേഷം മടങ്ങി.
Story Highlights – Bineesh Kodiyeri
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here