മറഡോണയ്ക്ക് ചാൾസ് ആന്റണി നൽകിയ പിറന്നാൾ സമ്മാനം ‘വൈറൽ’

കാൽപ്പന്തുകളിയിലെ അസാമാന്യ പ്രതിഭ മറഡോണയ്ക്ക് ഗായകൻ ചാൾസ് ആന്റണി നൽകിയ പിറന്നാൾ സമ്മാനം വൈറലാകുന്നു. സ്പാനിഷിൽ പാട്ടുപാടിയാണ് മറഡോണയ്ക്ക് ചാൾസ് ആന്റണി സമ്മാനമൊരുക്കിയത്.
എട്ടു വർഷം മുൻപ് മറഡോണ കേരളത്തിലെത്തിയപ്പോൾ സ്പാനിഷ് പാട്ടു പാടി അദ്ദേഹത്തെ കയ്യിലെടുത്ത ഗായകനാണ് ചാൾസ്. കണ്ണൂരിൽ നടന്ന ചടങ്ങിലായിരുന്നു സംഭവം. അന്ന് മറഡോണയ്ക്ക് ജന്മദിനാശംസകൾ നേർന്നു കൊണ്ടു സ്പാനിഷിൽ പാടിയ ഗാനം വളരെയധികം ശ്രദ്ധ നേടിയിരുന്നു.
എറണാകുളം സ്വദേശിയാണ് ചാൾസ് ആന്റണി. ഗിറ്റാറിസ്റ്റും ഗായകനായും 20 വർഷത്തിലേറെയായി സംഗീതമേഖലയിൽ സജീവമാണ്. കൊച്ചിയിൽ നടക്കുന്ന മിക്ക ചടങ്ങുകളിലും ഗായകന്റെ റോളിൽ ചാൾസ് ആന്റണിയുണ്ട്. കലൂരിൽ നടന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് മത്സരം, ക്രൗൺ പ്ലാസയിൽ നടന്ന ക്രിക്കറ്റ് താരം ബ്രാവോയുടെ ജന്മദിനാഘോഷം, മഹാരാജാസ് കോളജ് സ്റ്റേഡിയത്തിൽ നടന്ന കൊച്ചി അന്താരാഷ്ട്ര ഹാഫ് മാരത്തൺ സമ്മാനദാനച്ചടങ്ങ് തുടങ്ങിയവയിലെല്ലാം ചാൾസ് ആന്റണിയുടെ സാന്നിധ്യമുണ്ടായിരുന്നു.
Story Highlights – Diego maradona, Charls Antony
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here