മഹാരാഷ്ട്രയിൽ കൊവിഡ് മരണങ്ങൾ കുറയുന്നു; 7303 പേർക്ക് ഇന്ന് രോഗമുക്തി

മഹാരാഷ്ട്രയിൽ കൊവിഡ് മരണങ്ങൾ കുറയുന്നു. സംസ്ഥാനത്ത് ഇന്ന് 74 പേരാണ് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത്. 5548 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 7303 പേർ ഇന്ന് രോഗമുക്തരായി.
ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 16,78,406 ആയി. 15,10,353 പേർ ഇതുവരെ രോഗമുക്തി നേടി. 43,911 പേരാണ് ഇതുവരെ മരിച്ചത്. നിലവിൽ 1,23,585 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്.
അതേസമയം, ഡൽഹിയിൽ ഇന്ന് 5062 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 4665 പേർ രോഗമുക്തി നേടി. 41 പേരാണ് ഇന്ന് മാത്രം കൊവിഡിനെ തുടർന്ന് മരിച്ചത്.
Story Highlights – covid deaths on the decline in Maharashtra; 7303 people are cured today
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here