സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം ഇന്നും തുടരും: പശ്ചിമബംഗാളിലെ കോണ്‍ഗ്രസ് സഖ്യം; അന്തിമ തീരുമാനം ഇന്നറിയാം

സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം ഇന്നും തുടരും. പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സിപിഐഎം സഖ്യത്തില്‍ അന്തിമ ധാരണ ഇന്ന് അവസാനിക്കുന്ന കേന്ദ്രകമ്മിറ്റി യോഗത്തില്‍ ഉണ്ടാകും. കേരളം, തമിഴ്‌നാട്, അസം സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തയാറെടുപ്പുകളും യോഗം ചര്‍ച്ച ചെയ്യും.
കേരളത്തിലെ രാഷ്ട്രീയ വെല്ലുവിളികള്‍ നേരിടാന്‍ സര്‍ക്കാരിനും, സംസ്ഥാന ഘടകത്തിനും കേന്ദ്രകമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചിരുന്നു. നേരത്തെ സ്വീകരിച്ച നിലപാടില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് കേന്ദ്ര കമ്മിറ്റിയില്‍ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ പകപോക്കലിനായി ഉപയോഗിക്കുന്നുവെന്നും കേന്ദ്ര കമ്മിറ്റി വിലയിരുത്തി.
Story Highlights – CPI (M) Central Committee meeting will continue today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here