പശ്ചിമ ബംഗാളില്‍ സിപിഐഎം കോണ്‍ഗ്രസുമായി സീറ്റ് ധാരണയുണ്ടാക്കുമെന്ന് സീതാറാം യെച്ചൂരി

പശ്ചിമ ബംഗാളില്‍ സിപിഐഎം കോണ്‍ഗ്രസുമായി സീറ്റ് ധാരണയുണ്ടാക്കുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇതിന് പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചതായും യെച്ചൂരി പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പുകളില്‍ മതേതര പാര്‍ട്ടികളുമായി സിപിഐഎം ധാരണയുണ്ടാക്കും. ബംഗാളില്‍ കോണ്‍ഗ്രസുമായി സീറ്റ് വീതം വയ്ക്കും. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന ഡിഎംകെ മുന്നണിയില്‍ തുടരുമെന്നും യെച്ചൂരി പറഞ്ഞു.
അതേസമയം, കേരള സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കേന്ദ്ര ഏജന്‍സികള്‍ ശ്രമിക്കുകയാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു. അന്വേഷണ ഏജന്‍സികളെ കേന്ദ്രം സംസ്ഥാന സര്‍ക്കാരിനെതിരെ ഉപയോഗിക്കുകയാണെന്നും യെച്ചൂരി പറഞ്ഞു. എം. ശിവശങ്കറിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ നടപടി സ്വീകരിച്ചിരുന്നു. ബിനീഷ് കോടിയേരി പാര്‍ട്ടി അംഗമല്ല. ബിനീഷിന്റെ അറസ്റ്റില്‍ പാര്‍ട്ടിക്ക് ധാര്‍മിക ഉത്തരവാദിത്തമില്ല. നിലപാട് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ പേരില്‍ കോടിയേരി രാജിവയ്‌ക്കേണ്ട ആവശ്യമെന്താണെന്നും സീതാറാം യെച്ചൂരി ചോദിച്ചു.
Story Highlights – CPIM to reach seat deal with Congress; Sitaram Yechury
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here