ലഹരിക്കടത്തുമായി ബന്ധപ്പെട്ട പണമിടപാട്; ബിനീഷിനെ ഇന്നും ചോദ്യം ചെയ്യും

ലഹരിക്കടത്തുമായി ബന്ധപ്പെട്ട പണമിടപാട് കേസിൽ ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. വിത്സൻ ഗാർഡൻ സ്റ്റേഷനിൽ നിന്ന് ഇ.ഡിയുടെ സോണൽ ഓഫീസിലെത്തിച്ചാണ് ചോദ്യം ചെയ്യുക.
ഇന്നലെ 12 മണിക്കൂറിലേറെ ബിനീഷിനെ ചോദ്യം ചെയ്തിരുന്നു. അനൂപ് മുഹമ്മദുമായുള്ള പണമിടപാടുകളെ കുറിച്ചും ഇതിന്റെ സ്രോതസുമാണ് ഇ.ഡി അന്വേഷിക്കുന്നത്. അതേസമയം ബിനീഷിന്റെ സഹോദരൻ ബിനോയ് കോടിയേരി ഇന്ന് കർണാടക ഹൈക്കോടതിയെ സമീപിക്കും. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലുള്ള ബിനീഷിനെ സന്ദർശിക്കാൻ ബന്ധുക്കൾക്കും അഭിഭാഷകർക്കും അനുമതി നൽകണമെന്നാണ് ആവശ്യം. ഇന്നലെ ബിനീഷിനെ കാണാൻ ബിനോയിയും അഭിഭാഷകരും ഇ.ഡി ഓഫീസിലെത്തിയെങ്കിലും അനുമതി ലഭിച്ചിരുന്നില്ല.
Story Highlights – Bineesh kodiyeri, Bengaluru drug smuggling case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here