Advertisement

ഇന്ത്യൻ എയർലൈൻസിൽ ആദ്യ വനിതാ സി.ഇ.ഒ ആയി ചുമതലയേറ്റ് ഹർപ്രീത് സിംഗ്

October 31, 2020
Google News 2 minutes Read

ഇന്ത്യൻ എയർലൈൻസിൽ ആദ്യ വനിതാ സി.ഇ.ഒ ആയി ചുമതലയേറ്റ് ഹർപ്രീത് എ ഡി സിംഗ്. എയർ ഇന്ത്യയുടെ പ്രാദേശിക വിഭാഗമായ അലയൻസ് എയറിന്റെ പുതിയ സി.ഇ.ഒ ആയാണ് ഹർപ്രീത് ചുമതലയേറ്റത്. ഇന്ത്യയിലെ ഒരു വിമാനക്കമ്പനിയിൽ ഇതാദ്യമായാണ് ഒരു വനിത ഇത്രയും ഉയർന്ന സ്ഥാനം വഹിക്കുന്നത്. എയർ ഇന്ത്യ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ രാജീവ് ബൻസാലാണ് ഈ വിവരം വെള്ളിയാഴ്ച അറിയിച്ചത്.

കൂടുതൽ ഉത്തരവുകൾ ഉണ്ടാകുന്നതു വരെ സി.ഇ.ഒ സ്ഥാനത്ത് തുടരാനാണ് ഹർപ്രീതിനുള്ള നിർദേശം. നിലവിൽ എയർ ഇന്ത്യയുടെ ഫ്‌ളൈറ്റ് സേഫ്റ്റി വിഭാഗത്തിലെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ ഹർപ്രീത് ചുമതല ഒഴിയുന്നതോടെ ക്യാപ്റ്റൻ നിവേദിത ബാസിൻ ആ ചുമതല വഹിക്കും.

എയർ ഇന്ത്യയിലേക്ക് ആദ്യമായി തിരഞ്ഞെക്കപ്പെട്ട വനിതാ പൈലറ്റായ ഹർപ്രീത് സിംഗ് 1988ലാണ് എയർ ഇന്ത്യയിൽ എത്തുന്നത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് പിന്നീട് ഹർപ്രീത് ഫ്‌ളൈറ്റ് സേഫ്റ്റി വിഭാഗത്തിൽ സേവനം അനുഷ്ഠിക്കുകയായിരുന്നു.

Story Highlights Harpreet Singh becomes first female CEO of Indian Airlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here