ഉപ്പുതറ ജീപ്പ് അപകടം; മരണം രണ്ടായി

ഇടുക്കി ഉപ്പുതറയില്‍ തോട്ടം തൊഴിലാളികളുമായി പോയ ജീപ്പ് മറിഞ്ഞു രണ്ട് പേര്‍ മരിച്ചു. പുളിങ്കട്ട സ്വദേശി സ്റ്റാലിന്‍, കോട്ടമല സ്വദേശിനി സ്വര്‍ണ്ണമാരി എന്നിവരാണ് മരിച്ചത്. പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. രാവിലെ 7.30ടെയാണ് അപകടം നടന്നത്.
Read Also : ആദിവാസി കോളനിയിലേക്ക് സർവീസ് നടത്തിയ ജീപ്പ് ഡ്രൈവർക്ക് മർദനം
വാഗമണ്‍ കോട്ടമലയില്‍ നിന്നും തോട്ടം തൊഴിലാളികളുമായി പുളിങ്കട്ടയിലേക്ക് പോയ ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തില്‍ പരുക്കേറ്റ ഡ്രൈവര്‍ പുളിങ്കട്ട സ്വദേശി സ്റ്റാലിന്‍ തല്‍ക്ഷണം മരിച്ചു. ഭക്കിയുള്ളവരെ ഉപ്പുതറ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ 10.30 യോടെ കോട്ടമല സ്വദേശി സ്വര്‍ണമാരിയുടെ മരണവും സ്ഥിരീകരിച്ചു.
വിദഗ്ദ്ധ ചികിത്സക്കായി പരുക്കേറ്റ എട്ട് പേരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പലരുടെയും കൈകാലുകള്‍ക്ക് പൊട്ടലുണ്ട്. പുളിങ്കട്ടയിലെ ഏലം തോട്ടത്തിലേക്ക് പണിയ്ക്ക് പോയ തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. ഇക്വസ്റ്റ് നടപടികളും കൊവിഡ് ടെസ്റ്റും പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ വിട്ടുനല്‍കും.
Story Highlights – upputhara jeep accident, death toll increases
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here