മുന്നണി വിപുലീകരണ സാധ്യതകള്‍ തള്ളി ഉമ്മന്‍ചാണ്ടി

Oommen Chandy rejects the possibility of expanding the udf

മുന്നണി വിപുലീകരണ സാധ്യതകള്‍ തള്ളി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രാദേശിക ധാരണകള്‍ മാത്രമേ ഉണ്ടാകൂ, യുഡിഎഫ് ഉടന്‍ വിപുലീകരിക്കില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. യുഡിഎഫിനൊപ്പം രാഷ്ട്രീയ സഖ്യമുണ്ടാക്കാന്‍ നീക്കം നടത്തുന്ന വെല്‍ഫെയര്‍ പാര്‍ട്ടിക്ക് തിരിച്ചടിയാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. ഇക്കാര്യത്തില്‍ എം.എം. ഹസന്‍, കെ. മുരളീധരന്‍, കെ. സുധാകരന്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടും തള്ളിക്കൊണ്ടാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.

മുന്നാക്ക സംവരണ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ ദേശീയ നയം തന്നെയാകും സംസ്ഥാന നേതൃത്വത്തിനും. ഇക്കാര്യത്തില്‍ ആശയക്കുഴപ്പം ഇല്ലെന്നും ഉമ്മന്‍ചാണ്ടി ട്വന്റിഫോറിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. സാമ്പത്തിക സംവരണത്തില്‍ മുസ്ലിം ലീഗിന് നേരത്തെ മുതല്‍ അവരുടെ അഭിപ്രായമുണ്ടെന്നും ലീഗിന്റെ വ്യത്യസ്ത അഭിപ്രായത്തോടെയാണ് 2011 ല്‍ യുഡിഎഫ് പ്രകടനപത്രികയില്‍ സാമ്പത്തിക സംവരണം ഉള്‍പ്പെടുത്തിയതെന്നും യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസനും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. പി.സി. തോമസിനെയും പി.സി. ജോര്‍ജിനെയും മുന്നണിയില്‍ എടുക്കുന്ന വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്നും എം.എം ഹസന്‍ പറഞ്ഞു.

Story Highlights Oommen Chandy rejects the possibility of expanding the udf

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top