ബാംഗ്ലൂരിനെതിരെ ഹൈദരാബാദിന് അഞ്ച് വിക്കറ്റ് ജയം

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗ്ലൂരിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് അഞ്ച് വിക്കറ്റ് ജയം. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 121 റണ്‍സ് വിജയലക്ഷ്യം 14.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് നേടി. ജയത്തോടെ ഹൈദരാബാദ് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി.
വൃദ്ധിമാന്‍ സാഹയാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. 32 പന്തില്‍ 39 റണ്‍സാണ് വൃദ്ധിമാന്‍ സാഹ നേടിയത്. മനീഷ് പാണ്ഡെ 19 പന്തില്‍ 26 റണ്‍സെടുത്തു. 10 പന്തില്‍ മൂന്ന് സിക്‌സടക്കം 26 റണ്‍സെടുത്ത ജേസണ്‍ ഹോള്‍ഡറാണ് ഹൈദരാബാദിന്റെ ജയം വേഗത്തിലാക്കിയത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സാണെടുത്തത്. ദേവ്ദത്ത് പടിക്കലിനും വിരാട് കോലിക്കും അടക്കം മത്സരത്തില്‍ തിളങ്ങാനായില്ല. അഞ്ച് റണ്‍സ് മാത്രമാണ് ദേവ്ദത്ത് പടിക്കലിന് നേടാനായത്. വിരാട് കോലി ഏഴ് റണ്‍സിന് പുറത്തായി. 31 പന്തില്‍ 32 റണ്‍സെടുത്ത ജോഷ് ഫിലിപ്പാണ് ബാംഗ്ലൂരിന്റെ ടോപ് സ്‌കോറരര്‍. ഡിവില്ലിയേഴ്‌സ് 24 പന്തില്‍ 24 റണ്‍സ് എടുത്തു.
Story Highlights – Sunrisers Hyderabad beat Royal Challengers Bangalore
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here