Advertisement

ഐപിഎല്ലില്‍ ഇന്ന് രണ്ട് തീപാറും പോരാട്ടങ്ങള്‍; ഡല്‍ഹി-മുംബൈ, പഞ്ചാബ്-ബാംഗ്ലൂര്‍ മത്സരം

March 27, 2022
Google News 2 minutes Read

ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ. ആദ്യ മത്സരത്തിൽ രോഹിത് ശർമ്മയുടെ മുംബൈ ഇന്ത്യൻസ് റിഷഭ് പന്ത് നയിക്കുന്ന ഡൽഹി ക്യാപിറ്റൽസിനെ നേരിടും. മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ വൈകിട്ട് മൂന്നരയ്ക്കാണ് കളി തുടങ്ങുക. ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പഞ്ചാബ് കിംഗ്‌സിനെ നേരിടും. വൈകിട്ട് ഏഴരയ്ക്ക് മുംബൈയിലാണ് കളി തുടങ്ങുക.(ipl2022 delhi capitals vs mumbai indians,punjab kings vs royal challengers)

Read Also : വാട്ട്‌സ്ആപ്പ് വെബിനായി പുതിയ സുരക്ഷാ മാര്‍ഗം; എന്താണ് കോഡ് വെരിഫൈ?

പരുക്കിൽ നിന്ന് മുക്തനാവാത്ത സൂര്യകുമാർ യാദവ് ഇല്ലാതെയാവും മുംബൈ ഇറങ്ങുക. ഓസീസ് സ്റ്റാര്‍ ഓപ്പണര്‍ ഡേവിഡ് വാർണർ, ഓള്‍റൗണ്ടര്‍ മിച്ചൽ മാർഷ്, ദക്ഷിണാഫ്രിക്കന്‍ ബൗളർ ആൻറിച് നോർകിയ എന്നിവരുടെ അഭാവം ഡൽഹിക്ക് തിരിച്ചടിയാവും.

ആദ്യ കിരീടമാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും പഞ്ചാബ് കിംഗ്സും സ്വപ്നം കാണുന്നത്. വിരാട് കോലി ബാറ്ററിലേക്ക് ഒതുങ്ങിയപ്പോൾ ബാംഗ്ലൂർ പുതിയ നായകനെ കണ്ടെത്തിയത് ഫാഫ് ഡുപ്ലെസിയിലാണ്. എന്നാൽ മായങ്ക് അഗർവാളിന്‍റെ നേതൃത്വത്തിലാണ് പഞ്ചാബിറങ്ങുന്നത്. ബാംഗ്ലൂരിന്‍റെ ഗ്ലെൻ മാക്സ്‍വെല്ലും ജോഷ് ഹേസൽവുഡും പഞ്ചാബിന്‍റെ ജോണി ബെയര്‍സ്റ്റോയും കാഗിസോ റബാഡയും ഇന്ന് ടീമിനൊപ്പമുണ്ടാവില്ല.

നായകൻ മായങ്കിനൊപ്പം ശിഖർ ധവാൻ, ലിയാം ലിവിംഗ്സ്റ്റൺ, ഷാരുഖ് ഖാൻ, ഒഡീൻ സ്‌മിത്ത് എന്നിവരിലാണ് പഞ്ചാബിന്‍റെ റൺസ് പ്രതീക്ഷ. പന്തെടുക്കുമ്പോൾ സന്ദീപ് സിംഗ്, അർഷ്ദീപ് സിംഗ്, രാഹുൽ ചഹർ എന്നിവർ നിർണായകമാവും. ഡി വൈ പാട്ടിൽ സ്റ്റേഡിയത്തിൽ അവസാന 17 ഐപിൽ മത്സരങ്ങളിൽ പത്തിലും ജയിച്ചത് രണ്ടാമത് ബാറ്റുചെയ്ത ടീമാണ്.

Story Highlights: ipl2022 live updates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here