കൂടു മാറ്റുന്നതിനിടെ നെയ്യാർ സഫാരി പാർക്കിൽ നിന്നും കടുവ ചാടിപോയി

തിരുവനന്തപുരം നെയ്യാർ സഫാരി പാർക്കിൽ നിന്നും കടുവ ചാടിപോയി. കൂട്ടിൽ നിന്ന് പാർക്കിലേക്ക് മാറ്റുന്നതിനിടെയാണ് കടുവ ചാടിപ്പോയത്. വയനാട് ചിയമ്പം മേഖലയിൽ നിന്ന് കഴിഞ്ഞ ദിവസം എത്തിച്ച കടുവയാണ് ചാടിയത്. കടുവ പാർക്കിനുള്ളിൽ തന്നെയുണ്ടെന്നും ഉടൻ കണ്ടെത്തുമെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറിയിച്ചു.

കടുവയെ കണ്ടെത്തുന്നതിനുള്ള മൂന്ന് ഘട്ട പരിശോധന ഫോറസ്റ്റ് ഉദ്യോഗസ്ഥർ നടത്തി കഴിഞ്ഞു. ചിയമ്പം മേഖലയിൽ നിന്നെത്തിച്ച കടുവയുടെ പരിശോധനകൾ നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് കടുവ ചാടിപ്പോയത്. ഫോറസ്റ്റിന്റെ ഫെൻസിംഗ് കടന്ന് കടുവ പുറത്തു പോയിട്ടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.

Story Highlights tiger escaped from the Neyyar Safari Park while

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top